മലയാളികളുടെ രുചിശീലങ്ങൾക്കൊപ്പം ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളുമായി സ്പാർകോ ഫുഡ്സ്
ഭക്ഷ്യോല്പാദന രംഗത്ത് കഴിഞ്ഞ ഒന്നര ദശാബ്ദ കാലമായി കേരളത്തിന് അകത്തും പുറത്തും മിഡിലീസ്റ്റിലും വിപണനം ചെയ്തു കൊണ്ടിരിക്കുന്ന കമ്പനിയാണ് സ്പാർകോട്ട്. ഇത്രയും കാലം പുലർത്തിയിട്ടുള്ള ക്വാളിറ്റിയും വിൽപ്പനാനന്തര സേവനവും മുഖ മുദ്രയാക്കിമാത്രം നേടിയെടുത്ത സ്വീകാര്യതയാണ് കമ്പനിക്കുള്ളത്. ഭക്ഷ്യോല്പാദന രംഗത്ത് അനാരോഗ്യ പ്രവണതകൾ തുടരുന്ന ഈ കാലത്ത് ധാർമികമായ ബാധ്യത നിർവഹണമാണ് സ്പാർകോട്ട് ഏറ്റെടുത്തിട്ടുള്ളത്.
യാതൊരു മായവും രാസപദാര്ഥങ്ങളും അടങ്ങാതെയുള്ള ഉൽപ്പന്നങ്ങളാണ് സ്പാർകോ ഫുഡ്സ് വിപണിയിലെത്തിക്കുന്നത്. സ്പാർകോ ഫുഡ്സ് ഏറ്റവും പുതിയതായി മാർക്കറ്റിലേക്ക് എത്തിക്കുന്ന പ്രൊഡക്ടുകളാണ് ബിരിയാണി സീക്രട്ട് മസാല, ശർബത്തി ആട്ട, ഗോതമ്പ് പുട്ടു പൊടി തുടങ്ങിയവ.
ശർബത്തി ആട്ട: ഏറെ രുചികരവും മൃദുലവുമായ ആട്ടയാണ് സ്പാർകോ ശർബത്തി ആട്ട. വിപണിയിൽ ലഭ്യമാകുന്ന എല്ലാത്തരം ആട്ടയിലും മൈദയും മിൽ ക്വാളിറ്റി ഗോതമ്പുമാണ് ഉപയോഗിക്കുന്നത്. എന്നാൽ സ്പാർകോ ശർബത്ത് ആട്ടയിൽ ഉയർന്ന ക്വാളിറ്റി ഗോതമ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഡയറ്റിങ് ചെയ്യുന്ന ആളുകൾക്കും കായികമായി പ്രവർത്തിക്കുന്ന ആളുകൾക്കും, മരുന്നുകൾ ഉപയോഗിക്കുന്ന ആളുകൾക്കും വളരുന്ന കുട്ടികൾക്കുമെല്ലാം ആരോഗ്യപ്രദമാണ് സ്പാർകോ ശർബത്തി ആട്ട.
ഗോതമ്പ് പുട്ടു പൊടി: പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുന്ന ഹൈ ഗ്രേഡ് ഫൈബർ ഘടകമാണ് സ്പാർകോ ഗോതമ്പു പുട്ടുപൊടിയിൽ അടങ്ങിയിട്ടുള്ളത്. വിപണിയിൽ കിട്ടുന്ന പല ആട്ടകളും ഒരു വർഷ കാലാവധി കണക്കാക്കിയാണ് ലഭ്യമാകുന്നത്. എന്നാൽ സ്പാർകോ ഫുഡ്‌സിന്റെ എല്ലാ ഉല്പന്നങ്ങൾക്കും 4 മാസം മാത്രമാണ് കാലാവധി കണക്കാക്കുന്നത്. സ്പാർകോ ഫുഡ്‌സിൽ രാസപദാർത്ഥങ്ങൾ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലെന്നുള്ളത് ഇതിൽ നിന്നും വ്യക്തമാണ്.
ബിരിയാണി സീക്രട്ട് മസാല: ഇന്ന് വിപണിയിൽ ലഭ്യമാകുന്ന മസാലകളിൽ നിന്നും സ്പാർകോ ബിരിയാണി സീക്രട്ട് മസാലയെ വ്യത്യസ്തമാക്കുന്ന ഘടകങ്ങൾ വില കുറഞ്ഞ മുളക്, മഞ്ഞൾ, മല്ലി എന്നിവ ഇതിൽ ചേരുന്നില്ലെന്നതാണ്. ഏറ്റവും മികച്ച ഗുണമേന്മയും രുചിയും ഒപ്പം സുഗന്ധവുമുള്ള മസാലയാണ് സ്പാർകോട്ടിന്റേത്. നാം ഉപയോഗിക്കുന്ന മസാലകളിലിൽ കാൻസറിനു പോലും സാധ്യതയുള്ള ഘടകങ്ങൾ ചേർന്നിട്ടുണ്ടാകും. എന്നാൽ സ്പാർകോ ബിരിയാണി സീക്രട്ട് മസാലയിൽ അത്തരത്തിൽ ഒരു ഘടകങ്ങളും ഉൾപ്പെടുന്നില്ല.
മലയാളികളുടെ ഭക്ഷണ ശീലങ്ങളിലേക്ക് ഗുണമേന്മയുള്ള ബ്രാൻഡായി സ്പാർകോ ഫുഡ്സിനെ വളർത്തിയെടുത്തതിന് പിന്നിൽ സ്പാർകോ ഫുഡ്സ് ചെയർ മാൻ ഇബ്രാഹിം എം പി, വൈസ് ചെയർ മാൻ ഇസ്‌മയിൽ ടി, സി ഇ ഒ & ഫൗണ്ടർ ഫൈസൽ അബ്‌ദുൾ റഹിമാൻ, ഡയറക്‌ടേഴ്‌സ് റഫീഖ് അഹമ്മദ് എം പി, അലി എളമ്രഞ്ചേരി, ഫൈസൽ എം പി, സാബിത്ത് എൻ എച്ച് തുടങ്ങിയവരാണ്
ഗുണ നിലവാരമുള്ള അസംസ്‌കൃത വസ്തുക്കൾ പരിസ്ഥിതി ലോകോത്തര നിലവാരമുള്ള ഹൈജീനിക് ഉല്പാദന യൂണിറ്റുകൾ തുടങ്ങിയ മികച്ച അടിസ്ഥാന സൗകര്യവികസനമാണ് സ്പാർകോട്ട് ലക്ഷ്യമിടുന്നത്.
Story Highlights: Sparcot Foods Products