ജോജു ജോർജിനൊപ്പം പൃഥ്വിരാജ്; ആകാംഷ നിറച്ച് സ്റ്റാർ, ശ്രദ്ധനേടി ഫസ്റ്റ് ലുക്ക് പോസ്റ്റർ

March 17, 2021
Star First Look poster

മലയാളത്തിന്റെ ഇഷ്ടതാരങ്ങളായ ജോജു ജോർജും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്റ്റാർ’. ചിത്രം സംവിധാനം ചെയ്യുന്നത് ഡോമിൻ ഡി സിൽവയാണ്. ഇപ്പോഴിതാ സിനിമ പ്രേമികൾക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ ചേർന്ന് സോഷ്യൽ മീഡിയയിലൂടെയാണ് പോസ്റ്റർ പങ്കുവെച്ചത്.

‘പൈപ്പിൻ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിൻ ഡി സിൽവ ഒരുക്കുന്ന ചിത്രമാണ് ‘സ്റ്റാർ’. അബാം മൂവീസിന്റെ ബാനറിൽ എബ്രഹാം മാത്യുവാണ് ചിത്രം നിർമിക്കുന്നത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് സ്റ്റാർ. ഷീലു എബ്രഹാമാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. സാനിയ ബാബു, ശ്രീലക്ഷ്മി, തൻമയ് മിഥുൻ, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍, രാജേഷ് പുനലൂർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Read also: പ്രസവവേദനകൊണ്ട് റോഡരികിൽ വീണ യുവതിക്ക് താങ്ങായ മാലാഖമാർ; നിറഞ്ഞ് കൈയടിച്ച് സോഷ്യൽ മീഡിയ

എം ജയചന്ദ്രനും രഞ്ജിൻ രാജും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് ഈണം പകരുന്നത്. ഹരിനാരായണൻ്റേതാണ് വരികൾ. നവാഗതനായ സുവിൻ എസ് സോമശേഖരനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാദുഷയാണ് പ്രൊജക്ട് ഡിസൈനർ. തരുൺ ഭാസ്കരനാണ് ഛായാഗ്രഹകൻ. ലാൽ കൃഷ്ണൻ എസ് അച്യുതം ചിത്രസംയോജനം നിർവ്വഹിക്കുന്നത്. വില്യം ഫ്രാൻസിസാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ചിത്രീകരണം പൂർത്തിയായ സ്റ്റാർ ഏപ്രിൽ 9 ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Read also:കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ

അതേസമയം ചിത്രത്തിൽ അതിഥിതാരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

Story Highlights; Star First Look poster