കൊവിഡ് പശ്ചാത്തലത്തിൽ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി

March 14, 2021

കൊവിഡ് പശ്ചാത്തലത്തിൽ ഒൻപതാം ക്ലാസ് വരെയുള്ള സ്‌കൂൾ വാർഷിക പരീക്ഷ ഒഴിവാക്കി. കുട്ടികൾ ഒരുമിച്ച് സ്‌കൂളിൽ എത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കാമെന്ന സാഹചര്യത്തിലാണ് പരീക്ഷ ഒഴിവാക്കിയത്. പകരം, നിരന്തര മൂല്യനിർണയത്തിന്റെയും വർക്ക് ഷീറ്റുകളുടേയും അടിസ്ഥാനത്തിലാകും ക്ലാസ് കയറ്റം. എട്ടാം ക്ലാസുവരെയുള്ള ഓൾ പാസ് ഇത്തവണ ഒൻപതാം ക്ലാസ്സിലും നടപ്പിലാക്കും.

കൊവിഡ് മാർഗനിർദേശങ്ങൾ പാലിച്ച് 30 ലക്ഷത്തോളം കുട്ടികൾക്ക് ഒരേ സമയം പരീക്ഷ നടത്തുന്നത് അപ്രായോഗികമായ സാഹചര്യത്തിലാണ് നിരന്തര മൂല്യനിർണയം ഉൾപ്പെടെയുള്ളവയുടെ അടിസ്ഥാനത്തിൽ ക്ലാസ് കയറ്റം നൽകാൻ തീരുമാനമായത്. ഇതോടൊപ്പം ഓൺലൈൻ ക്ലാസുകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് നൽകിയ പ്രോജക്ടുകളും പരിഗണിക്കും. കൂടാതെ വർക്ക് ഷീറ്റുകൾ വിദ്യാർത്ഥികൾക്ക് നൽകും. സർവ ശിക്ഷാ കേരള തയാറാക്കിയ വർക്ക് ഷീറ്റുകൾക്ക് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകി. ഇത് വിദ്യാർത്ഥികൾക്ക് നൽകുകയും തിരികെ വാങ്ങി വിലയിരുത്തുകയും ചെയ്യും.

Story highlights- Students of Classes 1-9 likely to be promoted in Kerala