അഭിനയമികവില്‍ കാര്‍ത്തി; ആക്ഷനും പ്രണയവും നിറച്ച് സുല്‍ത്താന്‍ ട്രെയ്‌ലര്‍

March 25, 2021
Sulthan trailer

തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള ചലച്ചിത്രതാരമാണ് കാര്‍ത്തി. താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. സുല്‍ത്താന്‍ എന്നാണ് ചിത്രത്തിന്റെ പേര്. ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍.

ഭാഗ്യരാജ് കണ്ണനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. സംവിധായകന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയതും. രശ്മിക മന്ദാന ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ലാല്‍, ഹരീഷ് പേരാടി തുടങ്ങിയ മലയാളീ താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായെത്തുന്നുണ്ട്.

Read more: കിം കിം പാട്ട് പാടുന്ന ഉമ്മന്‍ ചാണ്ടിയും പിന്നെ തന്തമന്ത്രാലയത്തിന്റെ ബോധവല്‍ക്കരണവും: രസികന്‍ അനുകരണങ്ങളുമായി താരക്കൂട്ടങ്ങള്‍

ആക്ഷനും റൊമാന്‍സിനും പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് സുല്‍ത്താന്‍. എസ് ആര്‍ പ്രകാശ് ബാബു, എസ് ആര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. യോഗി ബാബു, മന്‍സൂര്‍ അലി ഖാന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു.

ഫോര്‍ച്യൂണ്‍ സിനിമാസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത്. ഏപ്രില്‍ 2 മുതല്‍ ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

Story highlights: Sulthan trailer