നിർമിതിയിൽ അമ്പരപ്പിച്ച് ഷൂ ഹൗസ്; വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായി മാറിയ വീടിന് പിന്നിൽ…
ജീവിതത്തിന്റെ കൂടുതൽ സമയവും ചിലവഴിക്കുന്ന ഇടമായത് കൊണ്ടാകാം നമ്മുടെ വീടുകൾ നമുക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നത്. പ്രിയപ്പെട്ട ഇടങ്ങൾ വ്യത്യസ്തവും മനോഹരവുമായി നിർമിക്കാൻ ആഗ്രഹിക്കുന്നവർക്ക് മുഴുവൻ മാതൃകയാകുകയാണ് പെൻസിൽവാനിയയിലെ ഹെല്ലം നഗരത്തിലുള്ള ഹെയ്ൻസ് ഷൂ ഹൗസ്. മനുഷ്യന്റെ നിർമിതിയിൽ ഏറെ അത്ഭുതപ്പെടുത്തിയ നിർമിതികളിൽ ഒന്നുകൂടിയാണ് ഈ ഷൂ ഹൗസ്. മഹ്ലോൺ ഹെയ്ൻസ് നിർമിച്ച ഈ ഷൂ വീടിന് പിന്നിലുമുണ്ട് രസകരമായ ഒരു കഥ…
ഷൂ വിൽപ്പനക്കാരനായിരുന്നു മഹ്ലോൺ ഹെയ്ൻസ്, അതുകൊണ്ടുതന്നെ അദ്ദേഹം നിർമ്മിച്ച വീട്ടിലും ഷൂവിനോടുള്ള കരുതലും ഇഷ്ടവുമൊക്കെ കാണുന്നുണ്ട്. 1948 കളിൽ ഒരുക്കിയ ഈ വീട് തന്റെ ഷൂ ബിസിനസിന് ഒരു പരസ്യം എന്ന രീതിയിലാണ് മഹ്ലോൺ ഹെയ്ൻസ് നിർമിച്ചത്. അഞ്ച് നിലകളിലായി ഏകദേശം 7.6 മീറ്റർ ഉയരത്തിൽ നിർമിച്ച ഈ വീട് ഇന്ന് വിനോദസഞ്ചാരികളുടെ ഇഷ്ടഇടങ്ങളിൽ ഒന്നായി മാറിക്കഴിഞ്ഞു.
Read also: കല്യാണവീട്ടിൽ സ്റ്റാറായി കുട്ടിക്കുറുമ്പി; ലക്ഷക്കണക്കിന് ആരാധകരെ നേടി ഡാൻസ് വിഡിയോ
അതേസമയം ഈ വീട് പണികഴിപ്പിച്ചെങ്കിലും ഈ വീടിനകത്ത് ഒരിക്കലും മഹ്ലോൺ ഹെയ്ൻസ് താമസിച്ചിട്ടില്ല. പകരം ഈ ഷൂ ഹൗസിനടുത്തായി മറ്റൊരു വീട് കൂടി ഒരുക്കി അതിലായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. ഈ വീട് പ്രായമായ ദമ്പതികൾക്കുള്ള വാരാന്ത്യ അവധിക്കാല ഇടമായി നൽകിയിരുന്നു. പിന്നീട് ഈ വീട് വാടകയ്ക്ക് നൽകി, എന്നാൽ മഹ്ലോൺ ഹെയ്ൻസിന്റെ മരണശേഷം ഈ വീട് അദ്ദേഹത്തിന്റെ ജീവനക്കാർക്ക് നൽകി. അതിന് ശേഷവും ഈ വീട് പലരും വാങ്ങുകയും വിൽക്കുകയും ചെയ്തു. ഇപ്പോൾ വിനോദസഞ്ചാരികളുടെ ഇഷ്ടഇടമായി മാറിയിരിക്കുകയാണ് മഹ്ലോൺ ഹെയ്ൻസിന്റെ ഷൂ ഹൗസ്. വ്യത്യസ്തവും സുന്ദരവുമായ ഈ വീടിന്റെ നിർമിതി കാണാനും ആസ്വദിക്കാനുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.
Story Hihlights: The Haines Shoe House