13,133 അടി ഉയരത്തിലുള്ള അത്ഭുതവീട്; അറിയാം മലനിരകൾക്ക് മുകളിൽ ഉയർന്നുപൊങ്ങിയ സോൾവേ ഹട്ടിനെക്കുറിച്ച്

March 1, 2021
The solvay hut Above the Clouds

രസകരവും കൗതുകം നിറഞ്ഞതുമായ നിർമ്മിതികൾ മനുഷ്യരെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിൽ നിരവധി അത്ഭുതങ്ങൾ ഒളിപ്പിച്ച ഒരിടമാണ് സ്വിറ്റ്സർലണ്ടിലെ മഞ്ഞുമൂടിയ പർവ്വതങ്ങൾക്ക് ഇടയിൽ ഉയർന്ന് നിൽക്കുന്ന വീട്. 13, 133 അടി ഉയരത്തിലാണ് ഈ വീട് നിൽക്കുന്നത്. സോൾവേ ഹട്ട് എന്നറിയപ്പെടുന്ന ഈ വീട് ഇവിടെത്തുന്ന വിനോദസഞ്ചാരികളുടെ മുഴുവൻ ഇഷ്ടഇടങ്ങളിൽ ഒന്നാണ്. വിനോദസഞ്ചാരികൾക്കും മലകയറി ഇവിടെത്തുന്നവർക്കും ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ഒരുക്കിവെച്ചിരിക്കുന്ന ഇടം കൂടിയാണ് കാഴ്ചയിലും കൗതുകം ഒളിപ്പിച്ച ഈ വീട്.

അതേസമയം മനോഹരമായ ഈ ഹട്ടിന് പിന്നിലുമുണ്ട് ഒരു കഥ. ഒരിക്കൽ ബെൽജിയം സ്വദേശിയായ ഏണസ്റ്റ് സോൾവെ ഒരിക്കൽ പർവ്വതാരോഹണത്തിനായി ഇവിടെ എത്തിയിരുന്നു. എന്നാൽ അതിശക്തമായ മഞ്ഞും കാറ്റും ആയതിനാൽ അന്നദ്ദേഹത്തിന് അവിടെ കയറിപ്പറ്റാൻ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് പർവ്വതാരോഹണത്തിന് ഇടയിൽ വിശ്രമിക്കുന്നതിനായി ഒരു വീട് നിർമ്മിക്കുന്നതിനെക്കുറിച്ച് അദ്ദേഹം ചിന്തിച്ചത്. അങ്ങനെ അദ്ദേഹത്തിന്റെ ചിലവിലാണ് ഈ ഹട്ട് ഒരുക്കിയത്. അതിനാൽ തന്നെ ഏണസ്റ്റ് സോൾവെയുടെ പേരിലാണ് ഈ ഹട്ട് അറിയപ്പെടുന്നത്.

1915 ലാണ് ഈ ഹട്ട് നിർമിച്ചത്. വളരെയധികം ബുദ്ധിമുട്ടിയാണ് ഇത്രയും മുകളിൽ ഹട്ട് നിർമിക്കുന്നതിനാവശ്യമായ സാധനങ്ങൾ എത്തിച്ചത്. ഇതിനായി മൃഗങ്ങളെ ആണ് അന്ന് ഉപയോഗിച്ചത്.

Read also:തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…

മനോഹരമായ മലനിരകൾക്ക് നടുവിലായി ഒരുക്കിയിരിക്കുന്ന ഈ വീട് കാഴ്ചക്കാരിലും ഏറെ കൗതുകം ഒരുക്കുന്നുണ്ട്. ഇവിടെ നിന്നും വളരെ മനോഹരമായ കാഴ്ചകളാണ് ആസ്വദിക്കാൻ കഴിയുക. അതേസമയം അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ സോൾവേ ഹട്ട് ഉപയോഗിക്കാൻ സാധിക്കുകയുള്ളു. പർവ്വതാരോഹണത്തിന്റെ തുടക്കത്തിൽ നിരവധി ഹട്ടുകൾ കാണാമെങ്കിലും ഏറ്റവും ഉയരത്തിലുള്ള ഹട്ടാണ് സോൾവേ ഹട്ട്.

Story Highlights: The solvay hut Above the Clouds