വനങ്ങളും മരുഭൂമിയും പർവ്വതങ്ങളും നിറഞ്ഞ പാത; ഇതാണ് ലോകത്തിലെ ഏറ്റവും നീളമേറിയ റോഡ്
പ്രകൃതി ഒരുക്കുന്ന അത്ഭുതങ്ങൾക്ക് പുറമെ മനുഷ്യന്റെ ചില സൃഷ്ടികൾ ലോകജനതയെ അമ്പരപ്പിക്കാറുണ്ട്. അത്തരത്തിൽ ഏറെ കൗതുകം ഒളിപ്പിച്ച ഒരിടമാണ് ലോകത്തിലെ ഏറ്റവും ദൂരമേറിയ ഹൈവേ, അഥവാ പാൻ അമേരിക്കൻ ഹൈവേ. ഗിന്നസ് ലോക റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും നീളമുള്ളതും ഗതാഗതയോഗ്യവുമായ പാതയാണ് ഇത്. ഏകദേശം 47,000 കിലോമീറ്റർ ദൂരമുള്ള ഈ പാത പതിനഞ്ചോളം രാജ്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട്.
കാനഡ, യുഎസ്എ, മെക്സിക്കോ, ഗ്വാട്ടിമാല, എൽ സാൽവഡോർ, ഹോണ്ടുറാസ്, നിക്കരാഗ്വ, കോസ്റ്റാറിക്ക, പനാമ, കൊളംബിയ, ഇക്വഡോർ, പെറു, ചിലെ, അർജന്റീന തുടങ്ങിയ രാജ്യങ്ങളിലൂടെയെല്ലാം ഈ ഹൈവേ കടന്നുപോകുന്നുണ്ട്.
Read also: തെരുവിൽ പാട്ടപെറുക്കി ജീവിച്ചത് 24 വർഷം; സോഷ്യൽ ഇടങ്ങൾ ആഘോഷമാക്കിയ വിവാഹത്തിന് പിന്നിൽ…
ഗതാഗത യോഗ്യമാണെങ്കിലും വളരെയധികം സാഹസീകവും അപകടം നിറഞ്ഞതുമാണ് ഈ ഹൈവേയിലൂടെയുള്ള യാത്ര. വ്യത്യസ്ത രാജ്യങ്ങളിലെ കാലാവസ്ഥയിൽ ഉണ്ടാകുന്ന മാറ്റങ്ങൾക്ക് അനുസരിച്ച് പലപ്പോഴും ഈ റോഡിലൂടെയുള്ള യാത്ര ഏറെ ദുർഘടമാകാറുണ്ട്. അതിന് പുറമെ ഈ റോഡിന് ഇടയിലായി വനങ്ങൾ, മരുഭൂമികൾ, പർവ്വതങ്ങൾ, ഉഷ്ണമേഖലാ കാടുകൾ തുടങ്ങി വിചിത്രമായ ഏറെ സ്ഥലങ്ങൾ കാണാനാകും. അതിശൈത്യകാലത്ത് ഈ വഴികളിലൂടെയുള്ള യാത്രകൾ സാധ്യമാകില്ല. അതേസമയം ഈ റോഡിലൂടെയുള്ള യാത്ര ഏതാണ്ട് ഒന്നര വർഷക്കാലം കൊണ്ടുമാത്രമേ പൂർത്തിയാക്കാൻ സാധിക്കു.
Story Highlights: The Longest Road in the World