പിങ്ക് നിറം; ഈ തടാകം ഭൂമിയിലെ അതിശയ കാഴ്ചകളിലൊന്ന്
വിസ്മയങ്ങളാല്‍ സമ്പന്നമാണ് പ്രപഞ്ചം. പലതും മനുഷ്യന്റെ വാക്കുകള്‍ക്കും വര്‍ണനകള്‍ക്കും അതീതം. പ്രപഞ്ചത്തിലെ പല വിസ്മയങ്ങളും പലപ്പോഴും നമ്മെ അതിശയിപ്പിക്കാറുണ്ട്. ഇത്തരത്തിലൊന്നാണ് പിങ്ക് നിറത്തിലുള്ള തടാകവും. ഭൂമിയിലെ പലയിടങ്ങളില്‍ പിങ്ക് തടാകങ്ങളുണ്ടെങ്കിലും അവയില്‍ ഏറ്റവും സുന്ദരം സ്പെയിനിലെ പിങ്ക് തടാകമാണ്. തടാകം എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ തെളിയുന്ന ചിത്രങ്ങളില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് ഈ തടകാം.
നീലാകാശത്തിന് താഴെയായി അതിമനോഹരമായ പിങ്ക് നിറത്തില്‍ പരന്നു കിടക്കുന്ന ഈ തടാകം കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നു. ടോറെവിജ പിങ്ക് ലേക്ക് എന്നാണ് ഈ തടാകത്തിന്റെ പേര്. ലഗുണ സലാഡ ഡി ടോറെവിജ എന്നും ലഗുണ റോസ ഡി ടോറെവിജ എന്നുമൊക്കെ ഈ തടാകം അറിയപ്പെടുന്നു. ലോകത്തോര തലത്തില്‍ തന്നെ ശ്രദ്ധേയവുമാണ് ഈ തടാകം.
Read more: അഭിനയമികവില്‍ മഞ്ജു വാര്യരും മമ്മൂട്ടിയും; നിഗൂഢതകള്‍ നിറച്ച് ദ് പ്രീസ്റ്റ് ടീസര്‍
ടോറെവിജ പിങ്ക് തടാകത്തിനോട് ചേര്‍ന്നു തന്നെ പച്ച നിറത്തിലുള്ള മറ്റൊരു തടാകവുമുണ്ട്. അതേസമയം ഉപ്പുവെള്ളമാണ് രണ്ട് തടാകത്തിലും. മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് പിങ്ക് തടാകം ആസ്വദിയ്ക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കാരണം ഈ മാസങ്ങളിലാണ് തടാകം കൂടുതല്‍ പിങ്ക് നിറത്തിലായി മനോഹരമായ കാഴ്ചാനുഭവം സമ്മാനിയ്ക്കുന്നത്.
ഈ തടാകത്തിന് എന്തുകൊണ്ടാണ് പിങ്ക് നിറമായത്…? ഈ സംശയം പലരിലും ഉണ്ടായേക്കാം. എന്നാല്‍ ഉപ്പു തടാകത്തിലെ ചില ബാക്ടീരിയകളും ആല്‍ഗകളുമാണ് ഈ പിങ്ക് നിറത്തിന് കാരണം. ലവണാംശം കൂടുതലായതിനാല്‍ പിങ്ക് തടാകത്തില്‍ ചാവു കടലിലേതു പോലെ പൊങ്ങിക്കിടക്കാം. കാഴ്ചയില്‍ ഏറെ മനോഹരമാണെങ്കിലും ഉപ്പ് ഖനനം നടക്കുന്നതിനാല്‍ പിങ്ക് തടാകത്തിലും സമീപത്തുള്ള പച്ച തടാകത്തിലും പലപ്പോഴും ഇറങ്ങാന്‍ സഞ്ചാരികള്‍ക്ക് അനുവാദമില്ല. എന്തായാലും ഭൂമിയിലെ അതിശയകാഴ്ചകളില് ഒന്നാണ് പിങ്ക് നിറത്തിലുള്ള ടോറെവിജ തടാകം.
Story highlights: The Pink Lake of Torrevieja