നീല വിരിച്ച പ്രകൃതി സ്നേഹികളുടെ സ്വർഗം; സഞ്ചാരികൾ ഒഴുകിയെത്തുന്ന ഇടത്തിന് പിന്നിൽ…
കൗതുകകാഴ്ചകൾ തേടി യാത്ര ചെയ്യുന്നവരുടെ ഇഷ്ടഇടങ്ങളിൽ ഒന്നാണ് യൂറോപ്പിലെ കൊബാൾട്ട് ബ്ലൂ സിറ്റി അഥവാ ഷെഫ്ചൗൺ. രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി കാഴ്ചകളാണ് ഈ നഗരം സമ്മാനിക്കുന്നത്. എങ്ങോട്ട് തിരിഞ്ഞാലും നീല നിറത്തിലുള്ള കെട്ടിടങ്ങളാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. കെട്ടിടങ്ങൾക്ക് പുറമെ മതിലുകളും വീടുകളും വാതിലുകളും അടക്കം നീല നിറത്തിലാണ് പെയിന്റ് ചെയ്‌തിരിക്കുന്നത്.
ഈ ഗ്രാമത്തിന് നീല നഗരം എന്ന് പേരിട്ടിരിക്കുന്നതിന് പിന്നിൽ നിരവധി കഥകളുമുണ്ട്. ഹിറ്റ്‌ലറെ പേടിച്ച് ഈ നഗരത്തിലേക്ക് പാലായനം ചെയ്ത ജൂതരുമായി ബന്ധപ്പെട്ടതാണ് ഇതിൽ ഏറ്റവും വിശ്വസനീയമായ കഥ. ജൂതമത വിശ്വാസ പ്രകാരം സ്വർഗത്തെ സൂചിപ്പിക്കുന്നതാണ് നീല നിറം. അതിനാലാണ് ജൂതന്മാർ തങ്ങളുടെ നഗരത്തിന് നീല നിറം നൽകിയത്. എന്നാൽ കൊതുകുകളെയും പ്രാണികളെയും തുരത്താനുള്ള മാർഗമായും സൗന്ദര്യവത്കരണത്തിന്റെ ഭാഗമായുമൊക്കെയാണ് ഈ ഗ്രാമത്തിന് നീല നിറം നൽകിയിരിക്കുന്നത് എന്ന് കഥകളും ഈ നഗരവുമായി ബന്ധപ്പെട്ട് നിലവിലുണ്ട്.
Read also:ഇതാണ് മുഖ്യമന്ത്രി…ഇതാവണം മുഖ്യമന്ത്രി; കേരളക്കര നെഞ്ചിലേറ്റിയ ജനനേതാവ്- വൺ റിവ്യൂ
1471 ൽ സ്ഥാപിതമായ ഈ നഗരത്തിലേക്ക് ആദ്യമൊക്കെ ആദ്യമൊക്കെ വിദേശികളെ പ്രവേശിപ്പിച്ചിരുന്നില്ല. എന്നാൽ ഇന്ന് നീല നഗരത്തിലേക്ക് എത്തുന്ന സഞ്ചാരികൾ നിരവധിയാണ്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഇടംനേടി കഴിഞ്ഞു യൂറോപ്പിലെ ഈ നീല നഗരം.
Story Highlights; The Truth About Morocco’s Blue City, Chefchaouen