‘ദൃശ്യം 2’ തെലുങ്ക് പതിപ്പിലും തൊടുപുഴ ലൊക്കേഷനാകും
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിലും തൊടുപുഴ ലൊക്കേഷനാകും. തൊടുപുഴയിലെ കാഞ്ഞാര്‍, വഴിത്തല തുടങ്ങിയ പ്രദേശങ്ങളായിരുന്നു ദൃശ്യം 2 ലും പ്രധാന ലൊക്കേഷനുകളായത്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണങ്ങളും ഇവിടെയായിരിയ്ക്കും. ദൃശ്യംകവല എന്നാണ് നിലവില്‍ ഈ പ്രദേശം അറിയപ്പെടുന്നതും.
ജീത്തു ജോസഫ് തന്നെയാണ് തെലുങ്ക് പതിപ്പിന്റേയും സംവിധാനം നിര്‍വഹിയ്ക്കുക. ആന്റണി പെരുമ്പാവൂരാണ് തെലുങ്ക് പതിപ്പിന്റേയും നിര്‍മാണം. നടന്‍ വെങ്കടേഷ് ആണ് ദൃശ്യത്തിലെ മോഹന്‍ലാല്‍ കഥാപാത്രത്തെ തെലുങ്ക് പതിപ്പില്‍ അവതരിപ്പിയ്ക്കുക. മീന, എസ്തര്‍, നദിയ മൊയ്തു എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായെത്തും. ദൃശ്യത്തിന്റെ ആദ്യ പതിപ്പും തെലുങ്കിലേയ്ക്ക് റീമേക്ക് ചെയ്തിരുന്നു. നടി ശ്രിപ്രിയയാണ് ദൃശ്യം തെലുങ്കിലേയ്ക്ക് റീമേയ്ക്ക് ചെയ്തപ്പോള്‍ സംവിധാനം നിര്‍വഹിച്ചത്.
Read more: ബെവന്‍ പാടി, മേഘം പൂത്തുതുടങ്ങീ… സ്‌നേഹാലിംഗനങ്ങളുമായി ഓടിയെത്തി വിധികര്‍ത്താക്കളും
അതേസമയം ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളുടെ അഭിനയമികവുമെല്ലാം ദൃശ്യം 2-നെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ദൃശ്യം 2-ന്റെ റിലീസ്. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മാണം. മോഹന്‍ലാലിനൊപ്പം ആശ ശരത്ത്, അന്‍സിബ, എസ്തര്‍, സായ്കുമാര്‍, മീന, സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍, അഞ്ചലി നായര്‍, സുമേഷ് ചന്ദ്രന്‍ തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തി.
മികച്ച സ്വീകാര്യത നേടിയ ദൃശ്യം എന്ന ചിത്രത്തിന് തുടര്‍ഭാഗം വരുമ്പോള്‍ പ്രതീക്ഷയേറെയായിരുന്നു പ്രേക്ഷകര്‍ക്കും. ആ പ്രതീക്ഷ തെല്ലും തെറ്റിയില്ല. എന്തുകൊണ്ടും ദൃശ്യത്തിന്റെ കൂടെപ്പിറപ്പുതന്നെയാണ് ദൃശ്യം 2 എന്നു പറയാം. കഥയിലും തിരക്കഥയിലും സംവിധാനത്തിലും അഭിനയത്തിലും എന്നുവേണ്ട എല്ലാ സംഗതികളിലും അത് അങ്ങനെതന്നെയാണ്. ദൃശ്യത്തോട് ഒപ്പം നില്‍ക്കുന്നു ദൃശ്യം രണ്ടാം ഭാഗവും.
Story highlights: Thodupuzha will also be the location for the Telugu version of ‘Drishyam 2’