ആവേശത്തിരയിളക്കം സൃഷ്ടിച്ച് ആൻ ബെൻസന്റെ പെർഫോമൻസ്, ഹിറ്റായി പാട്ട് വിഡിയോ
മധുരസുന്ദരമായ ഗാനങ്ങളുമായെത്തി ടോപ് സിംഗർ വേദിയുടെ മനം കവർന്ന കൊച്ചുഗായികയാണ് ആൻ ബെൻസൻ. ഇപ്പോഴിതാ വീണ്ടും അത്ഭുതപ്പെടുത്തുകയാണ് ഈ കൊച്ചുമിടുക്കി. ടോപ് സിംഗർ സ്റ്റാർ നൈറ്റിലാണ് ബിടിഎസ് ഡൈനാമൈറ്റ് പെർഫോമൻസുമായി ഈ കൊച്ചുമിടുക്കി എത്തിയത്. പാട്ടുവേദിയിൽ ആവേശത്തിരയിളക്കം സൃഷ്ടിക്കുന്ന കിടിലൻ പെർഫോമൻസാണ് ആൻ ബെൻസൻ കാഴ്ചവെച്ചത്.
സംഗീതാസ്വാദകരുടെ മനം കവർന്ന നിരവധി കുട്ടിപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ടോപ് സിംഗർ. പാട്ടും നൃത്തവും സ്കിറ്റുമൊക്കെയായി നിരവധി കുട്ടികുറുമ്പുകളാണ് ടോപ് സിംഗർ വേദിയിൽ എത്തുന്നത്. സംഗീത പ്രേമികൾ കേൾക്കാൻ കൊതിക്കുന്ന സുന്ദരഗാനങ്ങളുമായി എത്തുന്ന കുട്ടികുറുമ്പുകൾ മാറ്റുരയ്ക്കുന്ന ടോപ് സിംഗർ വേദി ഇതിനോടകം മലയാളി പ്രേക്ഷകരുടെ ഇഷ്ട ഇടമായി മാറിക്കഴിഞ്ഞു. ആലാപനമികവിനപ്പുറം നിഷ്കളങ്കത നിറഞ്ഞ വർത്തമാനങ്ങൾക്കൊണ്ടും കുസൃതികൾക്കൊണ്ടും ടോപ് സിംഗർ വേദി ഏറെ മനോഹരമാണ്.
Story Highlights: Top Singer Star Nite Ann Benson