‘ജീവാംശമായ് താനേ…’ ആസ്വദിച്ച് പാടി ശ്രീനന്ദയും റിച്ചൂട്ടനും; പാട്ടിലലിഞ്ഞ് കൈലാസ് മേനോൻ

Top Singer Starnite Jeevamshmayi song

മലയാളി സംഗീത പ്രേമികൾ ഇരുകൈകളും നീട്ടി സ്വീകരിച്ചതാണ് തീവണ്ടി’ എന്ന ചിത്രത്തിലെ ‘ജീവാംശമായ്…’ എന്ന ഗാനം. ടൊവിനോ തോമസ് മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിലെ ഗാനത്തിന് വരികൾ ഒരുക്കിയത് ബി കെ ഹരിനാരായണനാണ്. കൈലാസ് മേനോൻ സംഗീതം നൽകിയ ഗാനം ശ്രേയാ ഘോഷാലും ഹരിശങ്കറും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ മനോഹരഗാനവുമായി സ്റ്റാർ നൈറ്റ് വേദിയിൽ എത്തിയിരിക്കുകയാണ് രണ്ട് കുട്ടിഗായർ. ടോപ് സിംഗർ വേദിയിലൂടെ പ്രേക്ഷകർക്ക് സുപരിചിതരായ റിതുരാജ്, ശ്രീനന്ദ എന്നിവരാണ് ഈ സുന്ദര ഗാനവുമായി പാട്ട് വേദിയെ സംഗീതാത്മകമാക്കിയത്.

കുഞ്ഞുഗായകരുടെ പാട്ട് ആസ്വദിക്കാനായി സ്റ്റാർ നൈറ്റ് വേദിയിൽ എത്തിയ സംഗീത സംവിധായകൻ കൈലാസ് മേനോൻ അടക്കമുള്ളവർ ആലാപനമികവിന് ഈ കുട്ടി ഗായകരെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തി. ടോപ് സിംഗർ വേദിയിലെ കുട്ടിപ്രതിഭകൾക്കൊപ്പം ചലച്ചിത്ര മേഖലയിലേതുൾപ്പെടെ നിരവധി കലാകാരന്മാർ അണിനിരക്കുന്ന വേദിയാണ് ടോപ് സിംഗർ സ്റ്റാർ നൈറ്റ്. എല്ലാ ഞായറാഴ്ചയും വൈകുന്നേരം 6:30 മുതലാണ് ടോപ് സിംഗർ സ്റ്റാർ നൈറ്റ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.

Read also:ഹൃദയത്തിലും ഒഴുകിയിറങ്ങിയ ഓരോ കണ്ണുനീർ തുള്ളിയിലും ആ സാന്നിധ്യം അറിയുകയായിരുന്നു; ഹൃദയഭേദകമായ വരികളുമായി ക്രുണാൽ പാണ്ഡ്യ

അതേസമയം ‘തീവണ്ടി’ റിലീസ് ആകുന്നതിനു മുമ്പേ സംഗീത ആസ്വാദകർ നെഞ്ചേറ്റിയതാണ് ‘ജീവാംശമായ്…’ എന്ന ഗാനം. നവാഗതനായ ഫെല്ലിനിയാണ് തീവണ്ടി എന്ന ചിത്രത്തിന്റെ സംവിധാനം. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതം ആക്ഷേപ ഹാസ്യ രൂപേണ അവതരിപ്പിക്കുന്ന ചിത്രമാണ് തീവണ്ടി.

Story Highlights: Top Singer Starnite Jeevamshmayi song