ദാരിദ്ര്യവും രോഗവും വില്ലനായപ്പോൾ ഒരു നേരത്തെ ഭക്ഷണത്തിലൂടെ അപ്രതീക്ഷിതമായി വന്നെത്തിയ ഭാഗ്യം…

March 29, 2021
women finds pearl worth crores from meal

ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ അപ്രതീഷിതമായി എത്തുന്ന ഭാഗ്യങ്ങളുടെ കഥകൾ നാം കേട്ടിട്ടുണ്ട്. അത്തരത്തിൽ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ച ഒരു യുവതിയുടെ ജീവിതത്തിൽ എത്തിയ ഭാഗ്യത്തിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധേയമാകുന്നത്. രോഗബാധിതരായ അച്ഛനും അമ്മയും ഉൾപ്പെടുന്ന ഒരു തായ്‌വാൻ സ്വദേശിയായ യുവതിയുടെ കുടുംബത്തിലാണ് ഈ ഭാഗ്യം എത്തിയത്.

കിടപ്പ് രോഗിയായ അച്ഛനും ക്യാൻസർ ബാധിതയായ അമ്മയും ഉൾപ്പെടെയുള്ള കുടുംബത്തിന്റെ ആകെയുള്ള അത്താണിയായിരുന്നു ഈ യുവതി. കടുത്ത സാമ്പത്തീക പരിമിതികൾ അനുഭവിക്കുന്ന കുടുംബം ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടിപോലും വളരെയധികം ബുദ്ധിമുട്ടിയിരുന്നു. ഈ സാഹചര്യത്തിലാണ് കൈയിൽ അവശേഷിച്ച 163 രൂപ കൊടുത്ത് ഒരു നേരത്തെ ഭക്ഷണം യുവതി വാങ്ങിയത്. കറിവയ്ക്കാനായി വാങ്ങിയ ചിപ്പിയിലൂടെയാണ് യുവതിയുടെ ജീവിതത്തിലേക്ക് ഭാഗ്യം എത്തിയത്.

Read also:‘നമ്മളെ കാണുമ്പോള്‍ അവരല്ല, അവരെ കാണുമ്പോള്‍ നമ്മളാണ് സര്‍ എണീറ്റ് നില്‍ക്കേണ്ടത്’- ആവേശമായി കടക്കൽ ചന്ദ്രന്റെ വാക്കുകൾ; വീഡിയോ

ചിപ്പിയിൽ നിന്നും ലഭിച്ച ഓറഞ്ച് നിറത്തിലുള്ള വസ്തു കല്ലാണെന്നാണ് ആദ്യം യുവതി വിചാരിച്ചത്. പിന്നീട് ഇത് മറ്റുള്ളവരെ കാണിച്ചപ്പോൾ ഇത് സാധാരണ കല്ലല്ലെന്നും കോടികൾ വിലവരുന്ന അപൂർവ്വയിനം മുത്താണെന്നും കണ്ടെത്തുകയായിരുന്നു. മെലോ പേൾ എന്ന ഇനത്തിൽപ്പെട്ട മുത്താണിത്. കഴിഞ്ഞ ജനുവരിയിലാണ് ഈ സംഭവം നടന്നത്. അതേസമയം ഈ സംഭവം കടുത്ത സാമ്പത്തീക ബുദ്ധിമുട്ട് നേരിട്ട യുവതിയുടെ ജീവിതത്തിൽ വലിയ ആശ്വാസമാകുകയായിരുന്നു.

Story Highlights:women finds pearl worth crores from meal