കൊവിഡ് ആന്റിബോഡിയുള്ള ലോകത്തെ ആദ്യ കുഞ്ഞ് പിറന്നു

March 19, 2021

അമേരിക്കയിൽ കൊവിഡ് ബാധിച്ച യുവതി ജന്മം നൽകിയ കുഞ്ഞിന്റെ ശരീരത്തിൽ വൈറസിനെതിരെയുള്ള ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തി. ലോകത്ത് ആദ്യമായാണ് അപൂർവമായ ഈ ജനനം സംഭവിച്ചിരിക്കുന്നത്. യുവതിക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും ജനിച്ചപ്പോൾ കുഞ്ഞിന് കൊവിഡ് ബാധിച്ചിരുന്നില്ല. പിന്നീട് നടന്ന പരിശോധനയിലാണ് ആന്റിബോഡിയുടെ സാന്നിധ്യവുമായാണ് കുഞ്ഞ് പിറന്നതെന്ന് കണ്ടെത്തിയത്.

ഗര്‍ഭാവസ്ഥയില്‍ വാക്‌സിന്‍ കുത്തിവയ്പ്പിന് വിധേയയായിരുന്നു കുഞ്ഞിന് ജന്മം നൽകിയ സ്ത്രീ. ന്യൂയോര്‍ക്കിലാണ് സംഭവം. മോഡേണയുടെ വാക്‌സിന്‍ കുത്തിവച്ച സ്ത്രീയാണ് ആന്റിബോഡിയുള്ള കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയും കുഞ്ഞും ആരോഗ്യവതിയായിരിക്കുന്നെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പെണ്കുഞ്ഞാണ് ആന്റിബോഡിയുമായി പിറന്നത്. പ്രസവത്തിന് ശേഷം കുഞ്ഞിന്റെ രക്തം പരിശോധിച്ചപ്പോഴാണ് കൊവിഡിനെതിരെയുള്ള ആന്റിബോഡി കണ്ടെത്തിയത്.

Read More: അൻപത്തിമൂന്നാം വയസിലും തിളങ്ങുന്ന ചർമ്മം; രഹസ്യം പങ്കുവെച്ച് മാധുരി ദീക്ഷിത്

അതേസമയം, മുൻപ് സിംഗപ്പൂരിലും സമാന രീതിയിൽ ആന്റിബോഡിയുമായി കുഞ്ഞു ജനിച്ചിരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ആ സമയത്ത് വാക്സിൻ കണ്ടെത്തിയിരുന്നില്ല. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീയ്ക്ക് കുഞ്ഞു ജനിച്ചപ്പോഴാണ് ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് പറയുന്നു.

Story highlights- women in us give birth to a baby with antibodies against corona virus