അവരും പറക്കട്ടെ, ചിറകുകള് നല്‍കാം നമുക്ക്: ശ്രദ്ധ നേടി ഹ്രസ്വചിത്രം
അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് ഒരുക്കിയ ഒരു ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു. എടീ ഒരു ചായ… എന്ന് ദിവസവും അലറിപ്പറയുന്നവരാണ് നിങ്ങളെങ്കില്‍ തീര്ച്ചായായും കണ്ടിരിക്കണം ഈ ഷോര്‍ട്ട് വിഡിയോ. കാരണം ഇത് പല വീടുകളിലും സ്ത്രീകള്‍ അനുഭവിയ്ക്കുന്ന ചില നൊമ്പരങ്ങളുടെ പ്രതിഫലനമാണ്. അതിനുമപ്പുറം അതിര്‍വരമ്പുകള്‍ ഇല്ലാതെ സ്വപ്നങ്ങള്‍ കാണുവാനും അത് സഫലമാക്കാനും സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം നല്കി അവര്‍ക്കൊപ്പം നില്ക്കണമെന്നുള്ള ആഹ്വാനം കൂടിയാണ്.
ടോം ജെ മാങ്ങാട്ട് ആണ് ഈ ഹ്രസ്വചിത്രത്തിന് തിരക്കഥ ഒരുക്കിയിരിയ്ക്കുന്നതും സംവിധാനം നിര്വഹിച്ചിരിയ്ക്കുന്നതും. രൂപേഷ് ഷാജി ഛായാഗ്രഹണം നിര്‍വഹിച്ചിരിയ്ക്കുന്നു. മനോജ് കണ്ണോത്ത് ആണ് ചിത്രസംയോജനം നിര്‍വഹിച്ചിരിയ്ക്കുന്നത്. ജെറി അമല്‍ദേവിന്റെ സംഗീതവും ഷോര്‍ട് വിഡിയോയുടെ മാറ്റുകൂട്ടുന്നു. നീന കുറുപ്പ്, എന്‍ ഇ സുധീര്‍, ലാലി പി എം, യദുവന്ദന് പി എന്നിവരാണ് ഹ്രസ്വചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിയ്ക്കുന്നത്.
Read more: ‘തളരുകില്ലിനി തലമുറ തോറും…’; സ്ത്രീശക്തിയുടെ പ്രതിഫലനമായി ഈ ഗാനം
വുമണ്‍സ് ഡേ എന്നാണ് ഈ ഹ്രസ്വചിത്രത്തിന് നല്‍കിയിരിയ്ക്കുന്ന പേര്. കുടുംബജീവിതത്തിലെ ചില ഭയങ്ങള്‍ ഭരിയ്ക്കുന്ന ഒരു സാധാരണ വീട്ടമ്മയുടെ കഥയാണ് വുമണ്‍സ് ഡേ എന്ന ഹ്രസ്വചിത്രം പറയുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി ത്യജിക്കേണ്ടി വന്ന ഒരു വീട്ടമ്മയുടെ ചില സ്വപ്നങ്ങളും അവ വീണ്ടും നേടണമെന്ന ആഗ്രഹവുമൊക്കെ മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട് വുമണ്‍സ് ഡേയില്‍.
Story highlights: Women’s day special video by Tom J Mangatt