വിജയം രുചിച്ച് ഇന്ത്യ; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ
March 6, 2021
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ കൂറ്റൻ ജയം നേടി ഇന്ത്യ. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ ഇടംനേടിയിരിക്കുകയാണ് ഇന്ത്യ. ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യയുടെ വിജയം. നാലു ടെസ്റ്റുകൾ അടങ്ങിയ പരമ്പര 3-1 നാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ ടെസ്റ്റിൽ ഫൈനലിൽ ഇടംനേടിയിരിക്കുകയാണ് ഇന്ത്യ. ജൂൺ 18 മുതൽ 22 വരെ ലോഡ്സ് മൈതാനത്താണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം നടക്കുന്നത്. ഫൈനലിൽ ന്യൂസിലൻഡിനെയാണ് ഇന്ത്യ നേരിടുന്നത്.
Story Highlights:world test championship final