മെയ് ഒന്നുമുതൽ 18 വയസിന് മുകളിലുള്ളവർക്കെല്ലാം വാക്‌സിൻ ലഭ്യമാക്കും

ഇന്ത്യയുടെ കൊറോണ വൈറസ് വാക്സിനേഷൻ പ്രോഗ്രാമിന്റെ മൂന്നാം ഘട്ടം മെയ് 1 മുതൽ ആരംഭിക്കുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഈ ഘട്ടത്തിൽവാക്‌സിൻ ലഭ്യമാക്കും. മെയ് ഒന്നാം തീയതി മുതലാണ് മൂന്നാം ഘട്ട വാക്സിൻ വിതരണം ആരംഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം, ഇതുവരെ 45 വയസിന് മുകളിലുള്ളവർക്കാണ് വാക്സിൻ വിതരണം ചെയ്തിരുന്നത്. മെയ് ഒന്നുമുതൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഇതോടെ വാക്സിൻ ലഭ്യമാകും. അതേസമയം, കേരളത്തിൽ വാക്‌സിൻ ക്ഷാമം രൂക്ഷമാണ്. മിക്ക വാക്‌സിനേഷൻ സെന്ററുകളും താത്കാലികമായി നിർത്തിയിട്ടുണ്ട്.

Story highlights- All above 18 will be eligible to get vaccine from May 1