ഒരു രൂപയ്ക്ക് ഇഡ്ഡലി നൽകുന്ന ‘ഇഡ്ഡലിയമ്മ’യ്ക്ക് വീടൊരുങ്ങുന്നു- തണലൊരുക്കുന്നത് ആനന്ദ് മഹീന്ദ്ര
ലോക്ക് ഡൗൺ കാലത്ത് ഒട്ടേറെ താരങ്ങളെ ലോകം പരിചയപ്പെട്ടു.. ഒട്ടേറെ സാധാരണക്കാരായ താരങ്ങൾ. അവരിലൊരാളാണ് കോയമ്പത്തൂർ നഗരത്തിൽ മൂന്നുപതിറ്റാണ്ടിലേറെയായി ഒരു രൂപയ്ക്ക് ഇഡ്ഡലി വിൽക്കുന്ന കമലാദൾ എന്ന 87കാരി. മുപ്പതുവർഷമായി തന്റെ ചെറിയ അടുക്കളയിൽ വിറകടുപ്പിൽ അവർ ഇഡ്ഡലി ഉണ്ടാക്കി വിൽക്കുകയാണ്. പരിമിതമായ സാഹചര്യത്തിലും ഓരോ ദിവസവും 600 ലധികം ഇഡ്ഡലികൾ ഉണ്ടാക്കി സാമ്പാറിനും ചട്നിക്കും ഒപ്പം വിൽക്കുകയാണ് ഇപ്പോൾ ഇഡ്ഡലിയാമ്മ എന്നറിയപ്പെടുന്ന കമലാദൾ.
ഇന്ത്യ മുഴുവൻ ഇഡ്ഡലിയാമ്മ താരമായി. ഒരുരൂപയ്ക്ക് ഇഡ്ഡലി ലഭിക്കുമ്പോൾ കൂലിപ്പണിക്കാർക്ക് അത്ര ചിലവ് കുറയുമെന്നും അതിൽ നിന്നും അവരുടെ കുടുംബത്തിന് ആഹാരം കഴിക്കാമല്ലോ എന്നും ഇഡ്ഡലിയാമ്മ പറഞ്ഞ വാക്കുകളും ശ്രദ്ധേയമായി. 2019ൽ ഇഡ്ഡലിയമ്മയ്ക്ക് ഒരു എൽപിജി സ്ററൗ വാങ്ങിനൽക്കാൻ ആഗ്രഹിക്കുന്നതായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വീറ്റ് ചെയതപ്പോഴാണ് കമലാദൾ വാർത്തകളിൽ നിറഞ്ഞത്.
One of those humbling stories that make you wonder if everything you do is even a fraction as impactful as the work of people like Kamalathal. I notice she still uses a wood-burning stove.If anyone knows her I’d be happy to ‘invest’ in her business & buy her an LPG fueled stove. pic.twitter.com/Yve21nJg47
— anand mahindra (@anandmahindra) September 10, 2019
Read More: അലുവ പോലെ ഒരു ‘സ്വീറ്റ് സിനിമ’യുമായി ഇന്ദ്രജിത്തും വിജയ് ബാബുവും
ഇപ്പോഴിതാ, ഇഡ്ഡലി അമ്മയ്ക്ക് വീടൊരുക്കുകയാണ് ആനന്ദ് മഹീന്ദ്ര. ഇഡ്ഡലി തയ്യാറാക്കാനും വിൽക്കാനും സൗകര്യമുള്ള ഒരു വീടാണ് കമലാദളിനായി ആനന്ദ് മഹീന്ദ്ര ഒരുക്കുന്നത്. അവരുടെ ആവശ്യമനുസരിച്ച് വീടിന്റെ പണി ഉടൻ ആരംഭിക്കുമെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, ഭരത് ഗ്യാസ് കോയമ്പത്തൂരും ഇഡ്ഡലിയമ്മയ്ക്ക് ഗ്യാസ് കണക്ഷൻ സംഭാവന ചെയ്തു. നിരവധി വ്യക്തികളിൽ നിന്നും കോയമ്പത്തൂർ ആസ്ഥാനമായുള്ള ബിസിനസ്സുകളിൽ നിന്നും അരിയും പയറുവർഗ്ഗങ്ങളും സംഭാവനയായി ലഭിച്ചിട്ടുണ്ട്, ഇവയെല്ലാം ആവശ്യമുള്ള ആളുകൾക്ക് ഭക്ഷണം നൽകുന്നത് തുടരാൻ കമലാദൾ ഉപയോഗിക്കുകയാണ്.
Story highlights- Anand Mahindra to build home for Coimbatore’s ‘Idli amma’