മഞ്ജു വാര്യരുടെ മനസ് കവർന്ന കുഞ്ഞു സുന്ദരി ദേ, ഇതാണ്

ചതുർമുഖം റിലീസുമായി ബന്ധപ്പെട്ടു നടന്ന പ്രസ്സ് മീറ്റിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് മഞ്ജു വാര്യരുടെ വേറിട്ട ലുക്കാണ്. സ്കര്ട്ടും ഷർട്ടുമണിഞ്ഞ് ചുറുചുറുക്കോടെ എത്തിയ മഞ്ജുവിന്റെ ലുക്ക് ഒട്ടേറെപ്പേർ ഏറ്റെടുത്തു. കൂട്ടത്തിൽ വേറിട്ട് നിന്നത് ഒരു നാലുവയസുകാരിയുടെ ചിത്രമായിരുന്നു. മഞ്ജു വാര്യരെ അതേപടി പകർത്തിയ ആ കുഞ്ഞു സുന്ദരിയുടെ ചിത്രം ഒരു അഭിമുഖത്തിൽ മഞ്ജു വാര്യരും പ്രിയ ചിത്രമായി പങ്കുവെച്ചിരുന്നു.
ബേബി ഇഷ മെഹഖ് എന്ന നാലുവയസുകാരിയാണ് മഞ്ജു വാര്യരുടെ ലുക്കിൽ ശ്രദ്ധനേടിയ താരം. കാസർഗോഡ് സ്വദേശിനിയായ ഇഷ മാതാപിതാക്കളോടൊപ്പം ദുബായിലാണ് താമസം. കിഡ്സ് മോഡൽ കൂടിയാണ് ഇഷ. അഭിമുഖത്തിൽ മഞ്ജു വാര്യർ തന്റെ ഫോണിലുള്ള ഇഷയുടെ ചിത്രം പ്രേക്ഷകരെ കാണിച്ചതോടെയാണ് ബേബി ഇഷ താരമായത്.
അതേസമയം, ഒട്ടേറേ പേർ മഞ്ജു വാര്യരുടെ ലുക്ക് പകർത്തിയിരുന്നു. സമാന ലുക്കിലുള്ള ഒട്ടേറെ ഫാഷൻ ചലഞ്ചുകളും ഹാഷ്ടാഗുകളുമെല്ലാം സോഷ്യൽ ലോകത്ത് വൈറലായി മാറിയിരുന്നു.അതേസമയം, കുറുമ്പും കുസൃതിയുമായി ചുറുചുറുക്കുള്ള കഥാപാത്രമായാണ് മഞ്ജു വാര്യർ ചിത്രത്തിൽ എത്തുന്നത്. രഞ്ജിത് കമല ശങ്കറും സലീൽ വിയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ ഹൊറർ പ്രോജക്റ്റെന്ന വിശേഷണവുമായാണ് ചിത്രം എത്തുന്നത്.
Read More: മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രനായി അതിശയിപ്പിച്ച് മമ്മൂട്ടി; ശ്രദ്ധ നേടി വണ്‍-ലെ ജനമനസ്സിന്‍ ഗാനം
ജിസ്ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ്. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. ചതുർമുഖം ഏപ്രിൽ എട്ടിനാണ് തിയേറ്ററുകളിലേക്ക് എത്തുന്നത്.
Story highlights- baby isha mehaq imitates manju warrier