30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സൈബര്‍ ഇടങ്ങളില്‍ ഹിറ്റ് ആയതാണ് അതിഗംഭീരമായൊരു ഡാന്‍സ് പ്രകടനം. രണ്ട് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്ന വിഡിയോ വളരെ വേഗത്തിലാണ് വൈറലായത്. ജാനകി, നവീന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു നൃത്തം.
തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് ഇവര്‍. പഠനത്തിന്റെ തിരക്കിലും ഇടയ്ക്ക് ലഭിച്ച സമയം നൃത്തം ചെയ്യുകയായിരുന്നു. അപ്രതീക്ഷിതമായി വിഡിയോ വൈറലായതിന്റെ സന്തോഷത്തിലാണ് ഇരുവരും. എംബിബിഎസ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ജാനകി. നവീന്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും.
മുന്‍പ് കളിച്ചിട്ടുള്ള നൃത്തത്തില്‍ നിന്നും ചില സ്റ്റെപ്പുകള്‍ കൂടിച്ചേര്‍ത്താണ് റാ റാ റാസ്പുടിന്, ലവര് ഓഫ് ദി റഷ്യന്‍ ക്വീന്‍ എന്ന പാട്ടിന് ഇരുവരും ചേര്‍ന്ന് ചുവടുകള്‍ വെച്ചത്. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് ഇരുവരേയും അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. വയനാട് സ്വദേശിയാണ് നവീന്‍. തിരുവനന്തപുരം സ്വദേശിയാണ് ജാനകി.
Story highlights: Behind the story of Medical Students dance performance