മാസ്കിനെക്കാൾ പ്രയോജനപ്രദമായ ആശയം; തല പൂർണമായി ഐസൊലേറ്റ് ചെയ്ത് കലാകാരൻ- വിഡിയോ

ലോകം മാസ്‌ക് ധരിച്ച് തുടങ്ങിയിട്ട് ഒരു വർഷം പിന്നിടുന്നു. ഇസ്രേയൽ പോലെയുള്ള ഏതാനും രാജ്യങ്ങൾ വാക്സിൻ വിതരണത്തിൽ ഒരുപാട് മുന്നോട്ട് പോയി മാസ്‌കിൽ നിന്നും മോചനവും നേടി കഴിഞ്ഞു. എന്നാൽ, ഇന്ത്യയിൽ ഇനിയും കാത്തിരിക്കണം, ആ ദിവസത്തിനായി.

അതേസമയം, യൂറോപ്പിൽ നിന്നും ഒരു കലാകാരന്റെ ആശയം ലോകശ്രദ്ധയിലേക്ക് എത്തുകയാണ്. പാൻഡെമിക് സമയത്ത് സാമൂഹിക സമ്പർക്കങ്ങൾ പരിമിതപ്പെടുത്തുന്നതിന് ഒരു “ബബിൾ” സൃഷ്ടിക്കാൻ യൂറോപ്പ് ജനതയോട് പറയുമ്പോൾ ബെൽജിയൻ കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ അലൻ വെർസ്ചുറെൻ അതിലും വ്യത്യസ്തമായ ആശയം കണ്ടെത്തുമെന്ന് യൂറോപ്പ് ഗവൺമെന്റ് ചിന്തിച്ചിരുന്നിരിക്കില്ല.

“പോർട്ടബിൾ ഒയാസിസ്” ആണ് മാസ്കിന് പകരം അലൻ കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തുക മാത്രമല്ല, അദ്ദേഹം സഞ്ചരിക്കുന്നതും ഇത് ധരിച്ചുകൊണ്ടാണ്. ഒരു കുഞ്ഞു ഹരിതഗൃഹം തോളുമുതൽ തലമുഴുവൻ മൂടുന്നു. ഉള്ളിലെ സുഗന്ധ സസ്യങ്ങൾ ശുദ്ധീകരിച്ച വായു നൽകുന്നു.

Read More: ഹൃദയംതൊട്ട് 916 പൊൻതിളക്കമാർന്ന ഭീമയുടെ പുതിയ പരസ്യം- വിഡിയോ

61 വയസുകാരനായ വെർസ്ചുറെൻ 15 വർഷം മുമ്പ് തന്നെ ഈ ആശയം വികസിപ്പിച്ചെടുത്തിരുന്നു. കൊവിഡിന്റെ വ്യാപനം തടയുന്നതിന് മാസ്‌ക് നിർബന്ധമായ ഒരു നഗരത്തിൽ, അദ്ദേഹത്തിന്റെ കണ്ടുപിടുത്തം ഒരു വലിയ മുന്നേറ്റമാണ് സൃഷ്ടിച്ചത്.

Story highlights- Belgian artist creates ‘portable oasis’