തലകീഴായ് മറിഞ്ഞ് ഗംഭീര പ്രകടനം; നര്‍ത്തകിക്ക് സമൂഹമാധ്യമങ്ങളില്‍ കൈയടി

Black flip video by dancer

സമൂഹമാധ്യമങ്ങള്‍ ജനപ്രിയമായിട്ട് കാലങ്ങള്‍ കുറച്ചേറെയായി. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള കാഴ്ചകള്‍. കാഴ്ചക്കാരെ അതിശയിപ്പിക്കുന്ന ഒരു വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നത്.

ബാക്ക് ഫ്‌ളിപില്‍ അതിശയിപ്പിക്കുകയാണ് രുക്മിണി വിജയകുമാര്‍ എന്ന യുവതി. പ്രശസ്ത നര്‍ത്തകിയായ ഇവര്‍ മെയ്-വഴക്കത്തില്‍ അതിഗംഭീരമായ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. രുക്മിണി തന്നെയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. നിരവധിപ്പേര്‍ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു.

Read more: സത്യൻ അന്തിക്കാട് ചിത്രത്തിൽ നായകനായി ജയറാം- ഇടവേളയ്ക്ക് ശേഷം നായികയായി മീര ജാസ്മിൻ

അതേസമയം സാരിയാണ് രുക്മിണിയുടെ വേഷം. സാരിയുടുത്ത് അനായാസമായാണ് തലകീഴായ് മറിയുന്നതും. ‘സാരിയിലും നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ കൈയടി നേടുകയാണ് ഈ കിടിലന്‍ ബാക്ക് ഫ്‌ളിപ് വിഡിയോ.

Story highlights: Black flip video by dancer