‘അവര്‍ക്ക് കാഴ്ചയുണ്ട്’; സമൂഹമാധ്യമങ്ങളില്‍ ഹിറ്റായ ‘അവരും പറക്കട്ട’ സേവ് ദ് ഡേറ്റ് വിഡിയോയ്ക്ക് പിന്നില്‍

Blind people themed save the date

വിവാഹത്തോട് അനുബന്ധിച്ച് തയാറാക്കുന്ന സേവ് ദ് ഡേറ്റ് ചിത്രങ്ങളിലും വിഡിയോയിലുമെല്ലാം വ്യത്യസ്തതകള്‍ പരീക്ഷിക്കാറുണ്ട് പലരും. അത്തരത്തില്‍ ഒരുക്കിയ ഒരു സേവ് ദ് ഡേറ്റ് വിഡിയോയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. കാഴ്ച വൈകല്യമുള്ളവരുടെ പ്രണയം പറഞ്ഞു കൊണ്ട് ഒരുക്കിയ ഈ വിഡിയോ പലരുടേയും വാട്‌സ്ആപ്പ് സ്റ്റാറ്റസുകളിലും ഫേസ്ബുക്ക് പ്രൊഫൈലുകളിലും ഇടംപിടിച്ചു.

മനുവിന്റേയും ജിന്‍സിയുടേതുമാണ് ഈ സേവ് ദ് ഡേറ്റ്. സത്യത്തില്‍ സേവ് ദ് ഡേറ്റ് വിഡിയോയ്ക്ക് വേണ്ടി കാഴ്ച വൈകല്യമുള്ളവരെപ്പോലെ അഭിനയിക്കുകയായിരുന്നു ഇരുവരും. കണ്ണില്‍ പ്രത്യേക ലെന്‍സ് വെച്ചാണ് അഭിനയിച്ചത്. ആത്രേയ വെഡ്ഡിങ് സ്‌റ്റോറീസിനു വേണ്ടി ജിബിന്‍ റോയ് ആണ് ഇത്തരമൊരു തീമില്‍ സേവ് ദ് ഡേറ്റ് ഒരുക്കിയത്.

Read more: 30 സെക്കന്റ് കൊണ്ട് വൈറലായ ‘കുട്ടി ഡോക്ടര്‍മാര്‍’; ദാ, ഇവിടെയുണ്ട് ആ ഹിറ്റ് നര്‍ത്തകര്‍

കാഴ്ച വൈകല്യമുള്ള ദമ്പതികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരു ഹ്രസ്വചിത്രം ചെയ്യണം എന്ന ആലോചനയില്‍ നിന്നുമാണ് സേവ് ദ് ഡേറ്റ് വിഡിയോയുടെ പിറവി. മുണ്ടക്കയം സ്വദേശികളാണ് മനുവും ജിന്‍സിയും. പ്രണയത്തിന്റേയും സ്‌നേഹത്തിന്റേയും ആഴവും പരപ്പുമെല്ലാം എല്ലാവരേയും ബോധ്യപ്പടുത്തുന്നതിനായാണ് ഇത്തരമൊരു തീമില്‍ സേവ് ദ് ഡേറ്റ് ഒരുക്കിയത്.

‘സ്‌നേഹം…, ഒരു വാക്കല്ല അതൊരു അനുഭവമാണ്. ഒരാള്‍ക്ക് പ്രതിഫലം ഒന്നും ഇല്ലാതെ മറ്റൊരാള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ഏറ്റവും വിലയുള്ള സമ്മാനം. അവരും പറക്കട്ടെ’ എന്ന അടിക്കുറിപ്പോടെ പ്രചരിക്കുന്ന സേവ് ദ് ഡേറ്റ് വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് സൈബര്‍ ഇടങ്ങളില്‍ ലഭിക്കുന്നതും.

Story highlights: Blind people themed save the date