കൂറ്റന്‍ നീലതിമിംഗലത്തെ വേട്ടയാടി 75 കൊലയാളി തിമിംഗലങ്ങള്‍; അപൂര്‍വ തിമിംഗലവേട്ടയുടെ ദൃശ്യങ്ങള്‍

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. കൗതുകം നിറയ്ക്കുന്ന അതിശയകരമായ കാഴ്ചകള്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രത്യേക്ഷപ്പെടാറുമുണ്ട്. അതും ലോകത്തിന്റെ പലയിടങ്ങളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍. പലപ്പോഴും അപൂര്‍വമായ കടല്ക്കാഴചകളും സൈബര്‍ ഇടങ്ങളില്‍ പ്രത്യേക്ഷപ്പെടുന്നു. ശ്രദ്ധ നേടുന്നതും അത്തരത്തിലൊരു കാഴ്ചയാണ്.
ഒരു തിംിംഗല വേട്ടയുടേതാണ് ഈ ദൃശ്യങ്ങള്‍. ഭീമനായ ഒരു നീലതിമിംഗലത്തെ വേട്ടയാടുന്ന കൊലയാളി തിമിംഗലങ്ങളെ ദൃശ്യങ്ങളില്‍ കാണാം. ഓര്‍ക്കകള്‍ എന്നറിയപ്പെടുന്ന കൊലയാളി തിമിംഗലങ്ങള്‍ കടലിലെ വേട്ടഭീകരന്മാര് കൂടിയാണ്. പലപ്പോഴും കൂട്ടംചേര്‍ന്നാണ് ഇവയുടെ അക്രമണം. എഴുപത്തിയഞ്ചോളം കൊലയാളി തിമിംഗലങ്ങള്‍ ചേര്‍ന്നാണ് നീലതിമിംഗലത്തെ വേട്ടയാടിയത്.
Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി
ഓസ്ട്രേലിയയുടെ പടിഞ്ഞാറന്‍ തീരത്തു നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. വിനോദ സഞ്ചാരികളുടെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് പങ്കുവയ്ക്കുന്നത്. ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഓര്‍ക്കകള്‍ നീലതിമിംഗലത്തെ കീഴ്പ്പെടുത്തിയത്.
Story highlights: Blue Whale attacked by 75 Killer Whales