സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു- ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം
സിനിമാലോകത്ത് മറ്റൊരു നഷ്ടം കൂടി. തമിഴ് സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ അന്തരിച്ചു. 54 വയസായിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ആനന്ദിന് വീട്ടിൽവെച്ച് ഹൃദയാഘാതം സംഭവിക്കുകയും അടുത്തുള്ള ആശുപത്രിയിലേക്ക് തനിയെ എത്തുകയുമായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ അന്തരിച്ചു. കോമഡി താരമായ വിവേകിന്റെ മരണത്തിന് പിന്നാലെയുള്ള കെ വി ആനന്ദിന്റെ വിടവാങ്ങൽ തമിഴകത്ത് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
കെ വി ആനന്ദിന്റെ നിര്യാണത്തിന് പിന്നാലെ നിരവധി ചലച്ചിത്ര പ്രവർത്തകർ അനുശോചനം അറിയിച്ചു. മോഹൻലാൽ, അല്ലു അർജുൻ, പൃഥ്വിരാജ്, സന്തോഷ് ശിവൻ, ഹാരിസ് ജയരാജ്, ഡി ഇമാൻ എന്നിവരും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു. നടൻ മോഹൻലാലിന്റെ വാക്കുകൾ- “ഞങ്ങളുടെ കാഴ്ചയിൽ നിന്ന് പോയി, പക്ഷേ ഒരിക്കലും ഞങ്ങളുടെ ഹൃദയത്തിൽ നിന്ന് പോയിട്ടില്ല. കെ.വി. ആനന്ദ് സർ, നിങ്ങളെ എന്നെന്നേക്കുമായിമിസ് ചെയ്യും. വിട്ടുപോയ ആത്മാവിനായുള്ള പ്രാർത്ഥനകൾ. പ്രാണമം. ” പൃഥ്വിരാജ് സുകുമാരൻ ആനന്ദിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് എഴുതി, ”സമാധാനത്തോടെ വിശ്രമിക്കുക കെ. വി. ആനന്ദ് സർ! എന്റെ കരിയറിൽ നിങ്ങൾ എപ്പോഴെങ്കിലും ആഗ്രഹിക്കുന്നതിനേക്കാൾ പ്രധാനപ്പെട്ട ഒരു പങ്ക് നിങ്ങൾ വഹിച്ചു. ഇന്ത്യൻ സിനിമ നിങ്ങളെ എന്നെന്നേക്കും മിസ് ചെയ്യും !”.
ഫോട്ടോ ജേർണലിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച കെവി ആനന്ദ് ഗോപുര വാസലിലെ, മീര, തേവർ മകൻ, അമരൻ, തിരുടാ തിരുടാ തുടങ്ങിയ ചിത്രങ്ങളിൽ പ്രശസ്ത ഛായാഗ്രാഹകൻ പി സി ശ്രീരാമിന്റെ അസ്സിസ്റ്റന്റായിരുന്നു. 1994 ൽ മലയാള സിനിമയായ തേന്മാവിൻ കൊമ്പത്ത് എന്ന സിനിമയ്ക്ക് ആദ്യമായി ഛായാഗ്രഹണം നിർവഹിച്ച് ആനന്ദ് ദേശീയ ചലച്ചിത്ര അവാർഡും നേടി.
Read More: സുരക്ഷ ഇരട്ടിയാക്കാൻ വേണം, ഡബിൾ മാസ്കിംഗ്- ധരിക്കേണ്ട വിധം
പിന്നീട് മിന്നാരം, ചന്ദ്രലേഖ, മുതൽവൻ, ജോഷ്, നായക്, ബോയ്സ്, ശിവാജി തുടങ്ങിയ ചിത്രങ്ങളിൽ ഛായാഗ്രാഹകനായി പ്രവർത്തിച്ചു. 2005 ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും കടന്നു. അയൻ, കോ, മാട്രാൻ, കാവൻ, അനേകൻ, കാപ്പാൻ എന്നിങ്ങനെ അദ്ദേഹത്തിന്റെ സംവിധാന കരിയർ നീളുന്നു.
Story highlights- Tamil director-cinematographer KV Anand passes away