24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 3,86,452 കൊവിഡ് കേസുകൾ
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു.ഇന്ന് മാത്രം 24 മണിക്കൂറിനിടെ 3.87 ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,86,452 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,87,62,976 ആയി ഉയർന്നിരിക്കുകയാണ്. 31,70,228 ആക്ടീവ് കൊവിഡ് കേസുകളാണ് നിലവിൽ രാജ്യത്തുള്ളത് 1,53,84,418 പേർക്ക് രോഗമുക്തി ലഭിച്ചതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Read More: സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു- ആദരാജ്ഞലികൾ അർപ്പിച്ച് സിനിമാലോകം
3498 പേര് 24 മണിക്കൂറിനുള്ളിൽ മരണപ്പെട്ടു. രോഗമുക്തി നിരക്ക് 82.10 ശതമാനമായി കുറഞ്ഞു. അതേസമയം, കഴിഞ്ഞദിവസം 2,97,540 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 15,22,45,179 ആയി.
Story highlights- covid 19 india report