18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്‌സിനേഷന്‍; രജിസ്‌ട്രേഷന്‍ ഏപ്രില്‍ 28 മുതല്‍
ഇന്ത്യയില്‍ കൊവിഡ് പ്രതിരോധ വാക്‌സിനേഷന്റെ അടുത്ത ഘട്ടം മെയ് 1 മുതല്‍ ആരംഭിക്കും. പതിനെട്ട് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് ഈ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. രാജ്യത്ത് വാക്‌സിനേഷന്‍ യജ്ഞം കൃത്യമായ രീതിയില്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക മാര്‍ഗരേഖയും സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
അതേസമയം വാക്‌സിനേഷന്‍ സ്വീകരിക്കാന്‍ മുന്‍കൂട്ടി രജിസ്‌ട്രേഷന്‍ നടത്തേണ്ടതുണ്ട്. ഏപ്രില്‍ 28-ാം തീയതി മുതല്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. കോവിന്‍ വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും രജിസ്‌ട്രേഷന്‍.
സര്‍ക്കാര്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും വാക്‌സിന്‍ സ്വീകരിക്കാന്‍ സാധിക്കും. എന്നാല്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിശ്ചിത തുക നല്‍കേണ്ടിവരും. സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ വാക്‌സിനേഷന്‍ സൗജന്യമാണ്.
Story highlights: Covid Vaccination third phase will be start on May 1st