അതിമനോഹര ആലാപനവുമായി മകളുടെ സർപ്രൈസ് എൻട്രി; സന്തോഷ കണ്ണീരോടെ ദീപക് ദേവ്- ഹൃദ്യമായ വിഡിയോ

മലയാള ടെലിവിഷൻ കാഴ്ചക്കാരിലെ സംഗീതപ്രേമികളുടെ ഇഷ്ട പരിപാടിയാണ് ടോപ് സിംഗർ. ആദ്യ സീസണിൽ സീതാലക്ഷ്മിയാണ് വിജയിയായത്. ഫിനാലെ വേദിയിൽ തന്നെ ടോപ് സിംഗർ സീസൺ 2 ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. രണ്ടാം സീസൺ ആരംഭിച്ചപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. കഴിഞ്ഞ സീസണിൽ നിന്നും വ്യത്യസ്തമായി ഇത്തവണ വിധികർത്താവായി ദീപക് ദേവും എത്തി.

പാട്ടുവേദിയിലെ കുട്ടികൾക്ക് സമ്മാനങ്ങളിലൂടെ സർപ്രൈസ് നൽകാറുള്ള ആളാണ് ദീപക് ദേവ്. ഇപ്പോഴിതാ, ദീപക് ദേവിന് പാട്ടുവേദി ഗംഭീരമായൊരു സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ടോപ് സിംഗർ വേദി. സ്റ്റാർ നൈറ്റ് എന്ന സ്പെഷ്യൽ ഇവന്റിൽ മകൾ ദേവികയെ എത്തിച്ചാണ് ദീപക്കിന് സർപ്രൈസ് നൽകിയത്. വേദിയിൽ പാട്ടുമായി മകളെ കണ്ടതോടെ ആകെ അമ്പരപ്പിലായി ദീപക്.

‘ദി ഗ്രേറ്റസ്റ്റ് ഷോമാനി’ലെ ലോക പ്രസിദ്ധ ഗാനമായ ‘നെവർ എവർ..’ ആലപിച്ചുകൊണ്ടാണ് ദേവിക എത്തിയത്. പാട്ടിലുടനീളം കണ്ണുനിറഞ്ഞ് ആസ്വദിച്ചിരുന്ന ദീപക്, മകളെ ഓടിയെത്തി ആലിംഗനം ചെയ്താണ് സന്തോഷം അറിയിച്ചത്. മാത്രമല്ല, ഇപ്പോഴാണ് ഈ വേദിയിൽ കുട്ടികൾ പാടുമ്പോൾ അവരുടെ അച്ഛനമ്മമാരുടെ മാനസികാവസ്ഥ എനിക്ക് മനസിലായത് എന്ന് ദീപക് പറഞ്ഞതോടെ ടോപ് സിംഗർ വേദിയിൽ കൈയടി ഉയർന്നു.

Read More: വിഷുവിന്റെ ഭംഗി നിറച്ചൊരു ‘പാട്ട് കൈനീട്ടം’; മനോഹരം ഈ കൃഷ്ണ ഭജന്‍

അതിമനോഹരമായി ആലപിച്ച ദേവികയ്ക്ക് അഭിനന്ദനം നൽകാനും പാട്ടുവേദി മറന്നില്ല. രണ്ടു പെൺമക്കളാണ് ദീപക് ദേവിന്. ഇരുവരും സംഗീത ലോകത്ത് ചുവടുറപ്പിച്ചുകഴിഞ്ഞു.

Story highlights- deepak dev and daughter devika’s heart touching moment