രോഗവ്യാപനം കൂടുതലുള്ള ജില്ലകളിൽ ലോക്ക്ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
കേരളത്തിൽ കൊവിഡ് രോഗബാധ രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലകളിൽ ലോക്ക് ഡൗൺ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. രോഗബാധ കൂടുതലുള്ള ജില്ലകളിലാണ് അടച്ചിടാൻ സാധ്യത. നാലാം തീയതി മുതൽ കർശന നിയന്ത്രണമുണ്ടാകും.
“സർക്കാർ ഓഫീസുകളുടെ പ്രവർത്തനം അവശ്യ സർവീസുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ആലോചിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ തുറക്കും. ഹോട്ടലുകളിൽ നിന്നും റെസ്റ്റോറൻ്റുകളിൽ നിന്നും പാഴ്സൽ മാത്രമേ നൽകാവൂ. ഹോം ഡെലിവറിയാണ് അനുവദിക്കുക. ഡെലിവറി നടത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും നിശ്ചിത ഇടവേളകളിൽ പരിശോധന നടത്തുകയും ചെയ്യുമെന്നും മുഖ്യമന്ത്രി.
സുഗമമായ ചരക്കുനീക്കം ഉറപ്പാക്കും. എയർപോർട്ട്, റെയിൽവേ യാത്രക്കാർക്ക് തടസമുണ്ടാവില്ല. ഓക്സിജനും ആരോഗ്യമേഖലയ്ക്ക് വേണ്ട വസ്തുക്കളുടെയും നീക്കം തടസമില്ലാതെ അനുവദിക്കും. ടെലികോം, ഇൻ്റർനെറ്റ് സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. ബാങ്കുകൾ കഴിവതും ഓൺലൈൻ ഇടപാടുകൾ നടത്തണം.- മുഖ്യമന്ത്രി പറയുന്നു.
Story highlights- district wise lockdown will be initiated in kerala