വിക്രത്തില്‍ കമല്‍ഹാസനോടൊപ്പം ഫഹദ് ഫാസിലും; സംവിധാനം ലോകേഷ്

April 7, 2021
Fahadh Faasil with Kamal Haasan in Vikram

കമല്‍ഹാസന്‍ നായകനായെത്തുന്ന പുതിയ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഫഹദ് ഫാസിലും എത്തുന്നു. വിക്രം എന്നാണ് ചിത്രത്തിന്റെ പേര്. ലോകേഷ് കനകരാജിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് വിക്രം. മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ കൈതി, മാസ്റ്റര്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും വിക്രത്തിനുണ്ട്.

കമല്‍ഹാസന്റെ കരിയറിലെ 232-ാമത്തെ ചിത്രമകൂടിയാണ് വിക്രം. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള രാജ്കമല്‍ ഫിലിംസാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിക്കുന്നതും. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read more: പൃഥ്വിരാജിന് നിർദേശങ്ങൾ നൽകി സംവിധായകൻ മോഹൻലാൽ- ശ്രദ്ധനേടി ചിത്രങ്ങൾ

അതേസമയം ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രമായി എറ്റവും ഒടുവില്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ജോജിയാണ്. ദിലീഷ് പോത്തനാണ് ചിത്രത്തിന്റെ സംവിധാനം. ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ജോജിയുടെ റിലീസ്.

Story highlights: Fahadh Faasil with Kamal Haasan in Vikram