ഇന്ത്യയിൽ ആദ്യമായി ഭൂഗർഭ ഖനിയിൽ മാനേജറായി വനിത; ചരിത്രമായി പെൺകരുത്ത്
ഇന്ത്യയിൽ വനിതകൾക്ക് പ്രാതിനിധ്യമുള്ള മേഖലകൾ വർധിക്കുകയാണ്. ഭൂമിയിലും ആകാശത്തും കടലിലുമെല്ലാം സ്ത്രീകൾ അവരുടെ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു. ഇപ്പോഴിതാ, ഭൂമിക്ക് അടിയിലേക്കും വനിതാക ചുവടുവെച്ചു. ഇന്ത്യൻ ഖനന മേഖലയിലും സ്ത്രീസാന്നിധ്യത്തിന് തുടക്കമിട്ടു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ സിങ്ക് ലീഡ്, വെള്ളി ഉൽപാദകരിലൊരാളായ ഉദയ്പൂർ ആസ്ഥാനമായ ഹിന്ദുസ്ഥാൻ സിങ്ക് ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭൂഗർഭ ഖനി മാനേജരെ നിയമിച്ചു.
മൈനിംഗ് എഞ്ചിനീയർമാരായ സന്ധ്യ രസകത്ല, യോഗേശ്വരി റാണെ എന്നിവർ ഭൂഗർഭ ഖനിയിൽ മാനേജർ തലത്തിൽ നിയമിതരായ ആദ്യത്തെ ഇന്ത്യൻ വനിതകളായിരിക്കുകയാണ്. 2018 മുതൽ ഹിന്ദുസ്ഥാൻ സിങ്കിന്റെ ഭാഗമായ സന്ധ്യയും യോഗേശ്വരിയും അൺറെസ്ട്രിക്റ്റഡ് വിഭാഗത്തിൽ ‘ഫസ്റ്റ് ക്ലാസ് മൈൻസ് മാനേജർ’ യോഗ്യതാ സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യ വനിതകളുമാണ്. മൈനിംഗ് മാനേജരായി ചുമതലയേൽക്കാൻ മൈനിംഗ് എഞ്ചിനീയർമാർക്ക് രണ്ട് സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്; സെക്കൻഡ് ക്ലാസ് മൈൻസ് മാനേജർസർട്ടിഫിക്കറ്റും, ഫസ്റ്റ് ക്ലാസ് മൈൻസ് മാനേജർ സർട്ടിഫിക്കറ്റും.
Read More: അലുവ പോലെ ഒരു ‘സ്വീറ്റ് സിനിമ’യുമായി ഇന്ദ്രജിത്തും വിജയ് ബാബുവും
ഇന്ത്യയിലെ ആദ്യത്തെ വനിതാ ഭൂഗർഭ ഖനി മാനേജരായി സന്ധ്യ രസകത്ലയെയും ഭൂഗർഭ ഖനി ഡെവലപ്മെന്റ് മാനേജരായി യോഗേശ്വരി റാണെയെയും നിയമിച്ചു. ഹിന്ദുസ്ഥാൻ സിങ്കിന്റെ സവർമല മൈനിലാണ് സന്ധ്യ ചുമതലയേറ്റത്. കയാദ് മൈനിന്റെ ആസൂത്രണ-വികസന മേധാവിയായി യോഗേശ്വരിയും ചുമതലയേറ്റെടുത്തു.
Story highlights- first-ever woman underground mine manager