മഞ്ജുവാര്യരുടെ സ്റ്റൈലന്‍ ലുക്കിന് ഹൃദ്യമായ ഒരു അനുകരണം; മനോഹരം ഈ ചിത്രം

April 23, 2021
Grandma imitating Manju Warrier's viral look

വെള്ള നിറത്തിലുള്ള ടോപ്പും ബ്ലാക്ക് നിറത്തിലുള്ള സ്‌കേട്ടും ധരിച്ച് നിറചിരിയോടെ കൈവീശി നടന്നുവരുന്ന മഞ്ജു വാര്യരുടെ ചിത്രം. അടുത്തകാലത്ത് സമൂഹമാധ്യമങ്ങളിലാകെ നിറഞ്ഞ ഈ ചിത്രം പലരും മറന്നുകാണില്ല. വ്യത്യസ്തമായ ഹെയര്‍സ്റ്റൈലും ഡ്രസ്സിങ് സ്റ്റൈലുമൊക്കെയായി ചതുര്‍മുഖം സിനിമയുടെ പ്രസ് മീറ്റിനുവന്ന താരത്തിന്റെ ഫോട്ടോകള്‍ മികച്ച പ്രേക്ഷക ശ്രദ്ധ നേടി.

മഞ്ജു വാര്യരുടെ ആ വൈറല്‍ ലുക്കിനെ അനുകരിച്ചുകൊണ്ടും പലരും രംഗത്തെത്തുകയും ചെയ്തു. കുഞ്ഞുകുട്ടികളടക്കം നിരവധിപ്പേരാണ് താരത്തിന്റെ വൈറല്‍ ലുക്ക് അനുകരിച്ചത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് മഞ്ജു വാര്യരുടെ സ്‌റ്റൈലന്‍ ലുക്ക് അനുകരിച്ച ഒരു മുത്തശ്ശിയുടെ ചിത്രം. ലക്ഷ്മി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ഇതിനോടകംതന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു മുത്തശ്ശിയുടെ ഫോട്ടോ.

മഞ്ജു വാര്യരും സമൂഹമാധ്യമങ്ങളില്‍ ലക്ഷ്മി മുത്തശ്ശിയുടെ ഫോട്ടോ പങ്കുവെച്ചിട്ടുണ്ട്. ‘എനിക്ക് ഇതിലും മികച്ചൊരു പുരസ്‌കാരം വേറെ കിട്ടാനുണ്ടോ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജുവാര്യര്‍ ലക്ഷ്മിയമ്മയുടെ ചിത്രം പങ്കുവെച്ചത്. ലക്ഷ്മയമ്മയുടെ മുഖത്തെ ആത്മവിശ്വാസവും ചിരിയുമെല്ലാം കാഴ്ചക്കാരുടെ മനസ്സു നിറയ്ക്കുന്നു.

Story highlights: Grandma imitating Manju Warrier’s viral look