6962 മീറ്റര്‍ നീളം; വധുവിന്റെ ഭീമന്‍ ശിരോവസ്ത്രത്തിന് റെക്കോര്‍ഡ് നേട്ടം

Guinness World Record for Longest Veil

ഫാഷന്‍ലോകത്ത് ശ്രദ്ധ ആകര്‍ഷിക്കുകയാണ് ഒരു ശിരോവസ്ത്രം. മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് വിവാഹ വസ്ത്രങ്ങളിലും പലരും പുതുമ പരീക്ഷിക്കാറുണ്ട്. വിവാഹ വസ്ത്രത്തോട് അനുബന്ധിച്ച് ഒരുക്കിയ ഈ ശിരോവസ്ത്രവും ഏറെ കൗതുകങ്ങള്‍ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെയാണ് ശിരോവസ്ത്രം സൈബര്‍ ഇടങ്ങളില്‍ പോലും നിറഞ്ഞു നില്‍ക്കുന്നതും.

6962.6 മീറ്ററാണ് ഈ ശിരോവസ്ത്രത്തിന്റെ നീളം. ഈ നീളംകൊണ്ടുതന്നെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിലും ശിരോവസ്ത്രം ഇടം നേടി. ലോകത്തിലെ ഏറ്റവും നീളമുള്ള ശിരോവസ്ത്രവും ഇതുതന്നെയാണ്. സൈപ്രസ് സ്വദേശിയായ മരിയ പരസ്‌കേവ എന്ന യുവതിയാണ് ഇത്രയേറെ നീളമുള്ള ശിരോവസ്ത്രം ധരിച്ച് റെക്കോര്‍ഡ്‌സില്‍ ഇടം നേടിയത്.

Read more: റെയില്‍വേ സ്റ്റേഷനില്‍വെച്ച് സൈനികര്‍ക്കൊപ്പം ചേര്‍ന്നു അങ്ങനെ ആ കരടി ഒരു പട്ടാളക്കാരനായി

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സിന്റെ ഔദ്യോഗിക സോഷ്യല്‍മീഡിയ പേജുകളില്‍ ശിരോവസ്ത്രത്തിന്റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. 30 പേര്‍ ചേര്‍ന്ന് ആറ് മണിക്കൂര്‍ സമയമെടുത്താണ് ശിരോവസ്ത്രം പൂര്‍ണമായും വിവാഹവേദിയിലേക്കെത്തിച്ചത്. ഗ്രീസിലെ ഒരു കമ്പനിയാണ് ശിരോവസ്ത്രം നിര്‍മിച്ചത്. ഏകദേശം മൂന്ന് മാസത്തോളം സമയമെടുത്തു നിര്‍മാണത്തിന്. പൂര്‍ണമായും കൈകൊണ്ട് നെയ്ത്തുകാര്‍ നെയ്‌തെടുത്തതാണ് ഈ ഭീമന്‍ ശിരോവസ്ത്രം

Story highlights: Guinness World Record for Longest Veil