ഒരു കാൽ നഷ്ടമായി; തളരാതെ ഒറ്റക്കാലിൽ ഡെഡ് ലിഫ്റ്റ് ചെയ്ത് യുവതി- വിഡിയോ
ജീവിതത്തിൽ എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും അതിനെയെല്ലാം തരണം ചെയ്യുന്നവരാണ് യഥാർത്ഥ ഹീറോ. പരാജയങ്ങളിലും വീഴ്ചകളിലും കുറവുകളിലും ദുഖിക്കാനും തളരാനും ഒട്ടേറെ കാരണങ്ങൾ ഉണ്ടാകും, പക്ഷെ അതിനെ അതിജീവിക്കാനാണ് പ്രയാസം. പ്രയത്നം കൊണ്ട് മാത്രമേ ജീവിതവിജയം നേടാൻ സാധിക്കു എന്ന് കാണിച്ചുതരുന്ന ഒട്ടേറെ സംഭവങ്ങൾ സമൂഹത്തിലുണ്ട്. അതിനൊരു ഉദാഹരണമാകുകയാണ് ഒറ്റക്കാലിൽ ഡെഡ് ലിഫ്റ്റ് ചെയ്യുന്ന യുവതിയുടെ വിഡിയോ.
ഭിന്നശേഷിക്കാരിയാണ് വിഡിയോയിലുള്ള യുവതി. ഒരു കാൽ നഷ്‌ടമായ യുവതി ഒറ്റയ്ക്കാണ് ഭാരമെടുത്ത് ഡെഡ് ലിഫ്റ്റ് ചെയ്യുന്നത്. ഭാരമെടുത്ത് തലയ്ക്കുമുകളിൽ ഉയർത്തി നിർത്തിയിരിക്കുന്നതും വിഡിയോയിൽ കാണാം. ലക്‌ഷ്യം മാർഗത്തെ സാധൂകരിക്കും എന്നത് അടിവരയിട്ട് ഉറപ്പിക്കുകയാണ് ഈ യുവതി.
लहरों से डर कर..नौका पार नहीं होती
— Priyanka Shukla (@PriyankaJShukla) April 5, 2021
कोशिश करने वालों की कभी हार नहीं होती ..#MondayMotivation
pic.twitter.com/310rO6PHyw
Read More: ‘ഏക് ദോ തീൻ..’ ; ഹിറ്റ് ഗാനത്തിന് വേറിട്ടൊരു വേർഷൻ ഒരുക്കി മാധുരി ദീക്ഷിത്- വിഡിയോ
അതേസമയം, പ്രിയങ്ക ശുക്ല എന്ന ഐഎഎസ് ഉദ്യോഗസ്ഥയാണ് വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. ‘തിരമാലകളെ ഭയപ്പെടുന്ന ഒരു വള്ളത്തിന് ഒരിക്കലും വെള്ളത്തിലൂടെ സഞ്ചരിക്കാനാവില്ല. പരിശ്രമിക്കുന്നവർ ഒരിക്കലും പരാജയപ്പെടില്ല’ എന്ന ക്യാപ്ഷനൊപ്പമാണ് പ്രിയങ്ക യുവതിയുടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒട്ടേറെപ്പേർ ഇതിനോടകം വിഡിയോ ഏറ്റെടുത്തുകഴിഞ്ഞു.
Story highlights- handicapped women dead lifting video