അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ഒരുമിച്ചെത്തുന്ന ‘ഒറ്റ്’-ല്‍ ബോളിവുഡ് താരം ജാക്കി ഷറോഫും

അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും ആദ്യമായി ഒരുമിച്ചെത്തുന്ന പുതിയ ചിത്രത്തില്‍ ബോളിവുഡ് താരം ജാക്കി ഷറോഫും ഒരു പ്രധാന കഥാപാത്രമായെത്തുന്നു. ഒറ്റ് എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്-മലയാളം ഭാഷകളിലായാണ് ഒറ്റ് ഒരുങ്ങുന്നത്. ടി പി ഫെല്ലിനിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.
ഗോവയിലും മംഗലാപുരത്തുമാണ് സിനിമയുടെ കൂടുതല്‍ ഭാഗങ്ങളുടേയും ചിത്രീകരണം. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. രണ്ടഗം എന്ന പേരിലാണ് തമിഴില്‍ ചിത്രം ഒരുങ്ങുന്നത്. എസ് സജീവ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നു.
Read more: വിക്രത്തില്‍ കമല്‍ഹാസനോടൊപ്പം ഫഹദ് ഫാസിലും; സംവിധാനം ലോകേഷ്
തെലുങ്ക് താരം ഈഷ റെബ്ബ ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നു. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. വിജയ് ഛായാഗ്രഹണവും അപ്പു ഭട്ടതിരി എഡിറ്റിങ്ങും നിര്‍വഹിക്കുന്നു.
Story highlights: Jackie Shroff with Aravind Swamy and Kunchacko Boban in Ottu movie