സായ് പല്ലവിയുടെ മാസ്മരിക ചുവടുകളുമായി ബിന്ദു പണിക്കരുടെ മകൾ- വിഡിയോ

April 24, 2021

മലയാളികൾക്ക് ചിരിപടർത്തുന്ന നിമിഷങ്ങൾ സമ്മാനിച്ച നടിയാണ് ബിന്ദു പണിക്കർ. വെള്ളിത്തിരയിലെ അഭിനയത്തിന് പുറമെ ടിക് ടോക്കിലും സാന്നിധ്യമറിയിച്ച ബിന്ദു പണിക്കർ മകൾക്കൊപ്പം ചേർന്ന് ചെയ്ത ചിരി വിഡിയോകൾ ശ്രദ്ധേയമായിരുന്നു. ബിന്ദു പണിക്കരുടെ മകളെന്നതിലുപരി നർത്തകിയായാണ് കല്യാണി അറിയപ്പെടുന്നത്. ഇപ്പോഴിതാ, സായ് പല്ലവിയുടെ തകർപ്പൻ ചുവടുകളുമായി എത്തിയിരിക്കുകയാണ് കല്യാണി.

ലൗ സ്റ്റോറി എന്ന ചിത്രത്തിൽ സാരംഗ ദരിയ എന്ന ഗാനത്തിന് വളരെ ചടുലമായ ചുവടുകളാണ് സായ് പല്ലവി കാഴ്ചവെച്ചിരിക്കുന്നത്. അതെ ചുവടുകൾ മനോഹരമായി കല്യാണിയും പകർത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് കല്യാണിയുടെ നൃത്തത്തിന് ലഭിക്കുന്നത്.

Read More: ‘മൗലിയിൽ മയിൽപീലി ചാർത്തി..’- മനോഹര നൃത്തവുമായി ലക്ഷ്മി ഗോപാലസ്വാമി

തേവര കോളേജിൽ ഡിഗ്രി വിദ്യാർത്ഥിനിയാണ് കല്യാണി. നൃത്തത്തിൽ സജീവമാണെങ്കിലും അഭിനയത്തിലേക്ക് ഉടനൊന്നുമില്ലെന്നാണ് കല്യാണി പറയുന്നത്. ഇപ്പോൾ പഠനത്തിനാണ് താരപുത്രി പ്രാധാന്യം നൽകിയിരിക്കുന്നത്. മുൻപും നൃത്തവേദികളിലൂടെ ശ്രദ്ധേയയായ അന്നയ്‌ക്കൊപ്പം കല്യാണി നൃത്തം ചെയ്യുന്ന വിഡിയോകൾ ശ്രദ്ധേയമായിരുന്നു.

Story highlights- kalyani b nair dancing video