വിഷുവിന്റെ ഭംഗി നിറച്ചൊരു ‘പാട്ട് കൈനീട്ടം’; മനോഹരം ഈ കൃഷ്ണ ഭജന്‍
മലയാളികള്‍ക്ക് പുത്തന്‍ പ്രതീക്ഷകളും സ്വപ്നങ്ങളും സമ്മാനിച്ചുകൊണ്ട് വീണ്ടുമൊരു വിഷു ദിനം വിരുന്നെത്തിയിരിക്കുന്നു. കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിലാണെങ്കിലും അതിജീവനത്തിന്റെ പ്രതീക്ഷ പകരുകയാണ് ഈ വിഷുക്കാലവും.
ശ്രദ്ധ നേടുകയാണ് വിഷുവിന്റെ ഭംഗി നിറച്ച് ഒരുക്കിയ ഒരു സംഗീതാവിഷ്കാരം. കസ്തൂരി തിലകം എന്ന കൃഷ്ണ ഭജന്‍ ഇതിനോടകംതന്നെ സംഗീതാസ്വാദകരുടെ ഹൃദയതാളങ്ങള്‍ കീഴടക്കിയിരിക്കുന്നു. മനോഹരമായൊരു കവര്‍ സോങ് ആണിത്. ദൃശ്യഭംഗിയിലും കസ്തൂരി തിലകം സംഗീതാവിഷ്കാരം ഏറെ മികച്ചു നില്ക്കുന്നു.
റിജിഷ ബാലകൃഷ്ണനാണ് ഗാനത്തിന് കവര്‍ വേര്‍ഷന്‍ ഒരുക്കിയത്. മറ്റ് അണിയറപ്രവര്‍ത്തകര്‍- Flute :അഭിജിത്.എസ്. നാരായണന്, Keyboard and programing : സജി ശങ്കര്‍ പാലക്കാട്, Mixing and Mastering : ഷിബു സുകുമാരന്‍ തിരൂര്‍, Camera and editing : LR entertainments
അതേസമയം രാധാമാധവം എന്ന ചിത്രത്തിലേതാണ് ഈ ഗാനം. 1990 ല്‍ പ്രേക്ഷകരിലേക്കെത്തിയ ചിത്രത്തിലെ ഈ കൃഷ്ണഭജന്‍ ഇന്നും പാട്ടുപ്രേമികള്‍ക്ക് പ്രിയപ്പെട്ടതാണ്. സിനിമയ്ക്കു വേണ്ടി വിദ്യാധരന് മാസ്റ്റര്‍ ഈണം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാര്‍ ആണ്.
Story highlights: Kasthuri Thilakam by Rijisha Balakrishnan