മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് സ്ഥിരീകരിച്ചു. നിലവിൽ രോഗലക്ഷണങ്ങൾ ഇല്ല. മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും. മകൾ വീണയ്ക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയും കുടുംബവും ഹോം ക്വാറന്റൈനിലായിരുന്നു. കണ്ണൂരിലെ വീട്ടിലാണ് അദ്ദേഹം.

മുഖ്യമന്ത്രിക്ക് പിന്നാലെ മകളുടെ ഭർത്താവായ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചു. ബേപ്പൂരിലെ സ്ഥാനാർത്ഥിയായിരുന്നു അദ്ദേഹം. തെരെഞ്ഞെടുപ്പ് സമയത്ത് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് പിപിഇ കിറ്റ് ധരിച്ചായിരുന്നു വീണ വോട്ട് രേഖപ്പെടുത്താനെത്തിയത്.

Story highlights- kerala chief minister test positive covid