‘പൈക്കുറുമ്പിയെ മേയ്ക്കും..’; ക്യൂട്ട് ചുവടുകളുമായി ഒരു കുഞ്ഞു കൃഷ്ണനും രാധയും- വിഡിയോ

നിരവധി ഡബ്‍സ്‍മാഷ് വിഡിയോകളിലൂടെയും, നൃത്തത്തിലൂടെയും മലയാളികളുടെ ഇഷ്ടം കവർന്ന സോഷ്യൽ മീഡിയ താരമാണ് തെന്നൽ അഭിലാഷ് എന്ന കുട്ടി തെന്നൽ. സിനിമാ രംഗങ്ങൾ അസാധ്യ അഭിനയ പാടവത്തോടെ അവതരിപ്പിക്കുന്ന കുട്ടി തെന്നൽ സ്റ്റാർ മാജിക് ഷോയിലും അതിഥിയായി എത്തിയിരുന്നു. ഇനി വെള്ളിത്തിരയിലും വേഷമിടുന്ന തിരക്കിലാണ് ഈ കൊച്ചുമിടുക്കി.

ഇപ്പോഴിതാ, ‘പൈക്കുറുമ്പിയെ മേയ്ക്കും..’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന കുട്ടി തെന്നലിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രാധയുടെ വേഷത്തിൽ എത്തുന്ന തെന്നലിനൊപ്പം ഒരു കുഞ്ഞു കൃഷ്ണനുമുണ്ട്. കടലിന്റെ പശ്ചാത്തലത്തിൽ മനോഹര ചുവടുകളുമായി വിസ്മയിപ്പിക്കുകയാണ് തെന്നൽ.

Read More: മുയൽക്കുട്ടന്മാർക്കിടയിൽ ഇസയെ തോളിലേറ്റി രമേഷ് പിഷാരടി- മനോഹര ചിത്രം

അതേസമയം, ‘വാതിക്കല് വെള്ളരിപ്രാവ്’ എന്ന ഗാനത്തിനും, കിം കിം ഗാനത്തിനും ചുവടുവെച്ച് ശ്രദ്ധ നേടിയിരുന്നു കുട്ടി തെന്നൽ. ടിക് ടോക്ക് വീഡിയോകളിലൂടെ നേരത്തെ തന്നെ ശ്രദ്ധേയയാണ് ഈ മിടുക്കി. അതോടൊപ്പം, മഞ്ജു വാര്യർ നായികയായ ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്കും ചുവടുവയ്ക്കുകയാണ് കുട്ടി തെന്നൽ.

Story highlights- kutty thennal dance video