സ്പുട്നിക് വാക്‌സിന് അനുമതി ലഭിച്ചു; ഏപ്രിൽ അവസാനത്തോടെ വിതരണം ആരംഭിക്കും
റഷ്യൻ നിർമിത കൊവിഡ് വാക്സിന് ഇന്ത്യയിൽ അനുമതി. ഇന്ത്യയിൽ അംഗീകരിക്കുന്ന മൂന്നാമത്തെ വാക്സിനായ സ്പുട്നിക് 5 രാജ്യത്തെ അഞ്ച് ഫാർമ സ്ഥാപനങ്ങൾ നിർമ്മിക്കും. പ്രതിവർഷം 850 ദശലക്ഷം ഡോസുകൾ ഉത്പാദിപ്പിക്കാനാണ് പദ്ധതി. പരിമിതമായ ഡോസുകൾ ഏപ്രിൽ അവസാനത്തോടെ ലഭ്യമാകും. അടിയന്തര ഉപയോഗത്തിനുള്ള അന്തിമാനുമതിയാണ് ലഭിച്ചിരിക്കുന്നത്. ഇതോടെ സ്പുട്നിക് 5 ഉപയോഗത്തിന് അനുമതി നൽകിയ 60-ാം രാജ്യമായി ഇന്ത്യ.
ഇന്ത്യയിൽ ഡോ.റെഡ്ഡീസ് വികസിപിച്ച വാക്‌സിന് 91.6 ശതമാനം ക്ഷമതയാണ് ഉള്ളത്. പല സംസ്ഥാനങ്ങളും വാക്‌സിൻ കുറവാണെന്ന്അറിയിച്ചതോടെയാണ് അനുമതി ലഭിച്ചത്. ഫെബ്രുവരി 19ന് അടിയന്തര ഉപയോഗത്തിനായി അനുമതി തേടിക്കൊണ്ട് ഡോ.റെഡ്ഡീസ് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വിദഗ്ധ സമിതിയുടെ അനുമതി ലഭിച്ചിരുന്നു.
ഇന്ത്യയിൽ അനുമതി ലഭിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇത്. സെറം ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കൊവിഷീൽഡ്, ഭാരത് ബയോട്ടെക്കിന്റെ കൊവാക്‌സിൻ എന്നിവയായിരുന്നു ആദ്യം അനുമതി ലഭിച്ച രണ്ട് വാക്‌സിനുകൾ.
Story highlights- Limited Sputnik V Doses By April-End In India