‘എനിക്ക് ‘എ’അറിയില്ല ‘ബി’അറിയില്ല’, രാത്രി 12 മണിക്കും പഠനമാണ് ഈ മിടുക്കിയുടെ മെയ്ന്‍; രസകരമായ ഒരു ‘കുട്ടിവാശി’

April 23, 2021
Little girls wants to study at midnight viral video

സമൂഹമാധ്യമങ്ങള്‍ ഏറെ ജനപ്രിയമാണ് ഇക്കാലത്ത്. രസകരവും കൗതുകം നിറയ്ക്കുന്നതുമായ നിരവധി കാഴ്ചകളും സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് മുന്‍പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. ഇത്തരം ദൃശ്യങ്ങളിലൂടെ പ്രായഭേദമന്യേ പലരും സൈബര്‍ ഇടങ്ങളില്‍ വൈറലാകാറുമുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ‘കുട്ടിവാശി’യാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്.

രാത്രി 12 മണിക്ക് എഴുന്നേറ്റിരുന്ന് പഠിയ്ക്കാന്‍ വാശി പിടിക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ വിഡിയോയാണ് ഇത്. അമ്മയോട് തന്നെ പഠിപ്പിക്കാമോ എന്ന് വിനീതമായി ചോദിക്കുകയാണ് ഈ കുറുമ്പി. പിന്നെ പഠിക്കാന്‍ വാശി പിടിക്കുന്നു. എന്തായാലും വിഡിയോ സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ്.

Read more: ‘ജോസഫി’ന് ശേഷം ത്രില്ലറുമായി എം പത്മകുമാർ; വേഷമിടുന്നത് ഇന്ദ്രജിത്തും സുരാജ് വെഞ്ഞാറമൂടും

ഓണ്‍ലൈന്‍ ക്ലാസുകളില്‍ പോലും പങ്കെടുക്കാന്‍ മടികാണിക്കുന്ന കുട്ടികള്‍ പോലും നമുക്കിടയിലുള്ള ഇക്കാലത്ത് ‘ഒന്ന് പഠിപ്പിച്ചു തരുമോ’ എന്ന് ചോദിച്ചുകൊണ്ട് താരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. എല്ലാവരും ഉറങ്ങുന്ന സമയത്തും പഠിക്കാനായി എഴുന്നേറ്റിരിക്കുന്ന കൊച്ചു മിടുക്കിയുടെ നിഷ്‌കളങ്കത നിറഞ്ഞ വര്‍ത്തമാനവും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. എന്താണ് പഠിപ്പിക്കേണ്ടത് എന്നു ചോദിക്കുമ്പോള്‍ ‘എബിസിഡി’ പഠിപ്പിയ്ക്ക് എന്നും കുഞ്ഞ് മറുപടി നല്‍കുന്നുണ്ട്.

Story highlights: Little girls wants to study at midnight viral video