കൊവിഡ് വ്യാപനം രൂക്ഷം; ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ നീട്ടി
കെവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ് ഡല്‍ഹിയില്‍. ഈ സാഹചര്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ലോക്ക്ഡൗണ്‍ ഒരാഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്.
തിങ്കളാഴ്ച വരെ ആറു ദിവസത്തേക്കായിരുന്നു നേരത്തെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കൊവിഡ് കേസുകലില്‍ കുറവില്ല. അതുകൊണ്ടുതന്നെ മെയ് മൂന്നിന് വൈകിട്ട് ആറ് മണി വരെയാക്കി നിലവില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍. കൊവിഡ് പ്രതിസന്ധിക്കൊപ്പം തന്നെ ഓക്സിജന്‍ ക്ഷാമവും ഡല്‍ഹിയില്‍ രൂക്ഷമാണ്.
അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുകയാണ്. തുടര്‍ച്ചയായി നാലാം ദിനവും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം 3 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,49,691 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,69,60,172 പേര്‍ക്കാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 2767 പേര് മരണപ്പെടുകയും ചെയ്തു. ഇതോടെ ഇന്ത്യയിലാകെ കൊവിഡ് ജീവന് കവര്‍ന്നവരുടെ എണ്ണം 1,92,311 ആയി ഉയര്‍ന്നു.
Story highlights: Lockdown extended in Delhi






