പ്രാഞ്ചിയുടെ ജീവിത പ്രശ്നത്തിന് മീനാക്ഷിയ്ക്കുണ്ട്, ‘ലോജിക്’ ഉള്ള സൊലൂഷൻ- വിഡിയോ

ജീവിതത്തിൽ ചില കാര്യങ്ങൾക്ക് ആവശ്യമില്ലാതെ തലപുകച്ചിട്ട് ഒരു പ്രയോജനവുമില്ലാത്ത അവസ്ഥ ഉണ്ടാകാറില്ലേ? സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ഒരു കോഴ്‌സ് തിരഞ്ഞെടുക്കാൻ പോലും ഇങ്ങനെ ഒട്ടേറെ സമയം പാഴാക്കിയിട്ടുള്ളവർ ഉണ്ടാകും. എന്നാൽ അവിടെയും ടെൻഷൻ തീരില്ല. അതാണ്, ഇപ്പോൾ പ്രാഞ്ചിയുടെയും പ്രധാന പ്രശ്നം.

വയസ് പത്തൊൻപതായി.. പ്രാഞ്ചി ജീവിതത്തിൽ ആകെ കൺഫ്യൂഷനിൽ ആണ്. കാരണം, മൂന്നു വർഷമെടുത്ത് ഡിഗ്രി പൂർത്തിയാക്കി, അതിനു ശേഷം ഉപരിപഠനം പൂർത്തിയാക്കി, ജോലിയ്ക്കായി അലഞ്ഞ് ഒരു നല്ല നിലയിൽ സമ്പാദ്യമൊക്കെ ആകുമ്പോൾ ജീവിതത്തിലെ പ്രധാനപ്പെട്ട ഒട്ടേറെ വർഷങ്ങൾ മുന്നോട്ട് പോയിക്കഴിഞ്ഞിട്ടുണ്ടാകും. ഒരുകണക്കിന് നോക്കുമ്പോൾ എത്രയധികം സമയമാണ് നഷ്ടമാകുന്നത്?

ഇത്, പ്രാഞ്ചിയുടെ മാത്രം പ്രശ്നമല്ല. ഒട്ടുമിക്ക ആളുകളുടെയും ഭാവിയെ പറ്റിയുള്ള പ്രധാന ടെൻഷൻ ഇതുതന്നെയാണ്.. എന്നാൽ അല്പം സ്മാർട്ടായി ചിന്തിച്ചാൽ ഈ പ്രശ്നത്തിന് ‘ലോജിക്കു’ള്ള പരിഹാരവുമുണ്ട്. ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ഉള്ളപ്പോൾ ഇനി സ്മാർട്ടായി ചിന്തിക്കാൻ വൈകേണ്ട. എങ്ങനെ വർഷങ്ങൾ നഷ്ടമാക്കാതെ അനുയോജ്യമായ കോഴ്‌സ് തിരഞ്ഞെടുത്ത് ജോലി നേടാം എന്ന് പങ്കുവയ്ക്കുകയാണ് ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് പുതിയ പരസ്യത്തിലൂടെ. യുവാക്കൾക്കിടയിൽ ശ്രദ്ധേയമാകുകയാണ് ഈ പരസ്യചിത്രം.

തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നസ്‌ലൻ കെ ഗഫൂറും, മലയാളികളുടെ പ്രിയങ്കരിയായ മീനാക്ഷിയുമാണ് പരസ്യചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. അതേസമയം, സി എ, സി എം എ, എ സി സി എ തുടങ്ങിയ ഒട്ടേറെ പ്രൊഫഷണൽ കോഴ്‌സുകൾ ഡിഗ്രി പഠനത്തിനൊപ്പം ഓഫ്‌ലൈനായും ഓൺലൈനായും എവിടെയിരുന്നും ലോജിക് സ്‌കൂൾ ഓഫ് മാനേജ്‌മെന്റിലൂടെ പഠിക്കാം.

Story highlights- logic school of management new advertisement