ലസാഗു ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി മഞ്ജു വാര്യർ

April 16, 2021

പി എസ് സി, എസ് എസ് സി തുടങ്ങിയ വിവിധ മത്സര പരീക്ഷകൾക്കായി നാലുലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾക്ക് വഴികാട്ടിയായ കോച്ചിംഗ് ആപ്പാണ് ലസാഗു.  ചോദ്യങ്ങൾ ഏതു രീതിയിൽ വന്നാലും ഉത്തരം നൽകാൻ കഴിയുന്ന രീതിയിൽ എല്ലാ വിഷയങ്ങളിലും പരിശീലനം നൽകുന്ന ലസാഗു ആപ്പിന്റെ ബ്രാൻഡ് അംബാസിഡറായി ഇപ്പോൾ മഞ്ജു വാര്യർ എത്തിയിരിക്കുന്നു.

 ബ്രാൻഡിങ്ങിലും, പരസ്യങ്ങളിലും മഞ്ജു വാര്യരാണ് ഇനി കമ്പനിയുടെ മുഖത്തെ പ്രതിനിധീകരിക്കുന്നത്.  മഞ്ജുവിന്റെ താരമൂല്യവും സ്വീകാര്യതയും ലസാഗു ആപ്പിന്റെ മേന്മ ഉദ്യോഗാർത്ഥികളിൽ എത്തിക്കാൻ സഹായിക്കുമെന്ന് ലസാഗു ആപ്പിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാഹിർ ബിൻ ഫാറൂഖ് പറഞ്ഞു.

അതേസയം, ലസാഗു ആപ്പിനായി മഞ്ജു വാര്യർ അഭിനയിച്ച പരസ്യ ചിത്രം ശ്രദ്ധനേടുകയാണ്. മാർട്ടിൻ പ്രക്കാട്ടാണ് പരസ്യചിത്രം ഒരുക്കിയിരിക്കുന്നത്. വീട്ടിലിരുന്ന് മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വളരെയധികം പ്രയോജനപ്രദമാണ് ലസാഗു ആപ്പ്.

ഓരോ വിഷയത്തിലും എളുപ്പത്തിൽ കാര്യങ്ങൾ പഠിപ്പിച്ച് കൂടുതൽ മാർക്ക് വാങ്ങിക്കാൻ പ്രാപ്തരാക്കുക എന്നതാണ് കോച്ചിങ്ങിലൂടെ ലസാഗു ലക്‌ഷ്യം വയ്ക്കുന്നത്. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള പുതിയ പരീക്ഷകളുടെ പഴ്സണലൈസ്ഡ് കോച്ചിങ് ലസാഗുവിൽ ഇപ്പോൾ ലഭ്യമാണ്.

വിഡിയോകൾ, നോട്ടുകൾ, ടെസ്റ്റുകൾ, ലൈവ് ക്ലാസുകൾ ഉപയോഗപ്പെടുത്തി കൃത്യമായി പരിശീലിക്കാൻ തയ്യാറാണെങ്കിൽ ലസാഗു ആപ്പ് നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും.

എല്ലാ മത്സരപരീക്ഷകൾക്കും ആവശ്യമായ എല്ലാ സിലബസുകൾ ഉൾക്കൊള്ളിച്ചാണ് ലസാഗുവിൽ ക്ലാസുകൾ ഒരുക്കിയിരിക്കുന്നത്. എവിടെ നിന്നും എപ്പോൾ വേണമെങ്കിലും പഠിക്കാൻ സാധിക്കും എന്നതാണ് ഏറ്റവും ശ്രദ്ധേയം. മാത്രമല്ല, പഠനത്തിനായി നിർദ്ദിഷ്ട സമയവുമില്ല.

ആനിമേഷനുകളും ഗ്രാഫിക്സും ഉൾപ്പെടുത്തി അധ്യാപകർ നയിക്കുന്ന ക്ലാസ്സുകളാണ് ലസാഗു ഒരുക്കിയിട്ടുള്ളത്. അതോടൊപ്പം, മലയാളത്തിലും ഇംഗ്ലീഷിലും ക്ലാസുകൾ വിശദീകരിക്കും. വീട്ടമ്മമാർക്ക് വളരെയധികം പ്രയോജനപ്രദമാണ് ലസാഗു ആപ്പ്.

ആപ്പിനെക്കുറിച്ച് കൂടുതലറിയാൻ
http://onelink.to/wz3npa

Story highlights- manju warrier as brand ambassador of lasagu app