‘വെജിറ്റേറിയൻ ചിക്കൻ ബർഗറും’ ‘പ്രഹ്ലാദന്റെ പഴങ്കഞ്ഞി’യും വായിക്കാത്ത മലയാളികളുണ്ടോ? അനൂപിന്റെ ഗുലുമാലിൽ കുഴഞ്ഞ് അവതാരക- രസികൻ വീഡിയോ

ഫ്‌ളവേഴ്‌സ് ചാനലിൽ പുതിയതായി സംപ്രേഷണം ആരംഭിച്ച വേറിട്ട റിയാലിറ്റി ഷോയാണ് ‘മിടുമിടുക്കി’. പാട്ട്, നൃത്തം, അഭിനയം മുതലായ കഴിവുകളിൽ നിന്നും വ്യത്യസ്തമായി മറ്റ് മേഖലകളിൽ കഴിവുതെളിയിച്ച മിടുക്കികൾക്കാണ് വേദിയൊരുക്കിയിരിക്കുന്നത്. പന്ത്രണ്ടു വയസിൽ താഴെയുള്ള നിരവധി പെൺകുട്ടികൾ മാറ്റുരയ്ക്കാൻ മിടുമിടുക്കിയിൽ അണിനിരക്കുന്നുണ്ട്. മഞ്ജു പിള്ള, മാനസ, പക്രു തുടങ്ങിയവരാണ് ഷോയുടെ വിധികർത്താക്കളായി എത്തുന്നത്.

വിധികർത്തകൾക്ക് പുറമെ എലീന പടിക്കൽ, സൂരജ് എന്നിവർ മത്സരാർത്ഥികളുടെ ക്യാപ്റ്റനായും എത്തുന്നു. മിടുമിടുക്കിയുടെ പുതിയ എപ്പിസോഡിൽ എലീനയ്ക്കും സൂരജിനും പുറമെ ക്യാപ്റ്റനായി സമൂഹമാധ്യമങ്ങളിലെ സജീവ താരം അനൂപ് ഗുലുമാലും എത്തി. വേദിയിലേക്കുള്ള ആദ്യ വരവിൽ തന്നെ അനൂപ് രസകരമായ ഒരു പ്രാങ്കുമായാണ് എത്തിയത്. അവതാരകയ്ക്കാണ് അനൂപ് രസികൻ പണി നൽകിയത്.

Read More: ‘അനുഗ്രഹീതൻ ആന്റണി’ക്ക് ടിക്കറ്റ് ലഭിച്ചില്ലെന്ന് ഷെഫ് സുരേഷ് പിള്ള; ഹൗസ്ഫുൾ പ്രദർശനം തുടർന്ന് ചിത്രം

‘ഒരു വെജിറ്റേറിയൻ ചിക്കൻ ബർഗർ’ എന്ന പുസ്തകം രചിച്ച ആളാണെന്നും ഭരണങ്ങാനം യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുത്തിട്ടുണ്ടെന്നും സ്റ്റേജിലേക്ക് വിളിക്കുമ്പോൾ ഡോക്ടർ. അനൂപ് എന്ന് പറയണം എന്നും അവതാരകയ്‌ക്ക്‌ നിർദേശം അനൂപ് തന്നെ നിർദേശം നൽകി. ആദ്യമൊന്നു സംശയിച്ചെങ്കിലും മഞ്ജു പിള്ളയും എലീനയും സൂരജുമെല്ലാം അനൂപിനെ പിന്തുണയ്ക്കുകയും ഷോ ഡയറക്ടർ നിർദേശം നൽകുകയും ചെയ്തതോടെ അവതാരക അനൂപ് പറഞ്ഞതുപോലെ ആവർത്തിച്ചു. പിന്നീട് നടന്നത് പൊട്ടിച്ചിരിപ്പിയ്ക്കുന്ന നിമിഷങ്ങളാണ്. പ്രാങ്കിനൊടുവിൽ കരയാൻ വിതുമ്പി നിൽക്കുകയായിരുന്നു അവതാരക. എല്ലാ ശനിയാഴ്ചകളിലും രാത്രി 9.30നാണ് മിടുമിടുക്കി സംപ്രേഷണം ചെയ്യുന്നത്.

Story highlights- Midumidukki prank episode