ദുബായ് മരുഭൂമിയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ പ്രകൃതി ഒരുക്കിയ തടാകം- കൗതുക വിഡിയോ
ധാരാളം കൗതുകകാഴ്ചകൾ പ്രകൃതി മനുഷ്യന് മുന്നിൽ ഒരുക്കിയിട്ടുണ്ട്. അത്തരത്തിൽ ദുബായ് മരുഭൂമിയിൽ ചന്ദ്രക്കലയുടെ ആകൃതിയിൽ ഒരു തടാകം കണ്ടെത്തിയിരിക്കുകയാണ്. നക്ഷത്രങ്ങളുടെ താരാപഥത്തിൽ യഥാർത്ഥ ചന്ദ്രൻ എങ്ങനെ നിൽക്കുന്നുവോ അതുപോലെയാണ് ആകാശ കാഴ്ച്ചയിൽ കുറ്റിച്ചെടികൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം.
ദുബായിൽ താമസിക്കുന്ന മുസ്തഫ എന്ന ഫോട്ടോഗ്രാഫർ അതിശയകരമായ ദൃശ്യങ്ങൾ ഡ്രോൺ ക്യാമറ ഉപയോഗിച്ച് പകർത്തിയതോടെയാണ് മറഞ്ഞിരുന്ന തടാകം ലോകം അറിയുന്നത്. ഇൻസ്റ്റാഗ്രാമിൽ തടാകത്തിന്റെ ഒരു വിഡിയോ ക്ലിപ്പ് പങ്കിട്ടുകൊണ്ടാണ് മുസ്തഫ താൻ കണ്ടെത്തിയ കൗതുക കാഴ്ച ലോകത്തിന് മുന്നിലെത്തിച്ചത്.
Read More: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ സി സി ടി വി ദൃശ്യത്തിലെ താരങ്ങൾ ദേ, ഇവിടുണ്ട്- വിഡിയോ
ദുബായിലെ അൽ ഖുദ്ര മരുഭൂമിയിലാണ് ഈ തടാകം സ്ഥിതിചെയ്യുന്നത്. ഏപ്രിൽ അവസാനം വരെ തെളിഞ്ഞ കാലാവസ്ഥയായതിനാലാണ് ഇങ്ങനെയൊരു കാഴ്ച ഡ്രോണിൽ പതിഞ്ഞത്. അതേസമയം, പുണ്യ റംസാൻ മാസത്തിൽ ചന്ദ്രക്കലയുടെ ആകൃതിയിലുള്ള തടാകം കണ്ടെത്തിയ സന്തോഷത്തിലാണ് ദുബായ് ജനത. റാസ് അൽ ഖൈമയിലെ അൽ റാംസ് പ്രദേശത്ത് അടുത്തിടെ കണ്ടെത്തിയ പിങ്ക് തടാകം പോലെ ചന്ദ്രക്കല തടാകവും സഞ്ചാരികളെ ആകർഷിക്കുകയാണ്.
Story highlights- moon shaped lake in the middle of Dubai desert