22 ലക്ഷം രൂപയ്ക്ക് എസ് യു വി വിറ്റ് കൊവിഡ് രോഗികൾക്ക് ഓക്സിജൻ സിലിണ്ടറുകൾ വാങ്ങി നൽകി യുവാവ്
വളരെ ശക്തമായ രീതിയിലാണ് കൊവിഡിന്റെ രണ്ടാം താരങ്ങൾ ഇന്ത്യയിൽ ബാധിച്ചിരിക്കുന്നത്. ഈ അവസരത്തിൽ ഏറ്റവുമധികം പ്രതിസന്ധി സൃഷിടിച്ചിരിക്കുന്നത് ഓക്സിജൻ ക്ഷാമമാണ്. രോഗികളുടെ എണ്ണം വർധിക്കുന്നതിനോടൊപ്പം ഹോസ്പിറ്റൽ കിടക്കകൾക്കും ഐ സ് യുവിനുമൊക്കെയായുള്ള ആവശ്യങ്ങൾ മാധ്യമങ്ങളിലൂടെ ഉയരുകയാണ്. ഈ സാഹചര്യത്തിൽ പറ്റാവുന്നതിന്റെ പരമാവധി സഹായങ്ങൾ എത്തിച്ച് മാതൃകയാകുകയാണ് ചിലർ.
മുംബൈ സ്വദേശിയായ ഷാനവാസ് ഷെയ്ഖ് എന്നയാൾ പ്രദേശവാസികൾക്ക് ഓക്സിജൻ മാൻ ആണ്. കൊവിഡ് പിടിമുറുക്കിയ ആദ്യ സമയം തൊട്ട് ഷാനവാസ് വളരെയധികം സഹായങ്ങളാണ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയായികൊണ്ട് ചെയ്യുന്നത്.
രോഗികൾക്ക് ഓക്സിജൻ സിലിണ്ടർ എത്തിച്ചുകൊടുക്കുവാനാണ് ഷാനവാസ് പരിശ്രമിക്കുന്നത്. ഇപ്പോഴിതാ, ഓക്സിജൻ ക്ഷാമം രൂക്ഷമായ സമയത്ത് സ്വന്തം എസ് യു വി വിറ്റ തുകകൊണ്ട് സഹായം എത്തിച്ചിരിക്കുകയാണ് ഇദ്ദേഹം. 22 ലക്ഷം രൂപയാണ് ഫോർഡ് എൻഡവോർ വിറ്റ് ലഭിച്ചത്. ഈ പണത്തിന് 160 ഓളം സിലിണ്ടറുകൾ വാങ്ങി അവശ്യക്കാർക്ക് നൽകുകയാണ് ഇദ്ദേഹം.
Read More: ‘മലര്‍ക്കൊടി പോലെ…’ മനോഹരമായ പാട്ടുകള്‍; പിറന്നാള്‍ നിറവില്‍ നാദവിസ്മയം എസ് ജാനകിയമ്മ
അതേസമയം, കൊവിഡിന്റെ പിടിമുറുകിയ ആദ്യഘട്ടത്തിൽ ഓക്സിജൻ ലഭിക്കാതെ ഭാര്യ മരണപ്പെട്ടതാണ് ഷാനവാസിനെ ഇങ്ങനെയൊരു പുണ്യപ്രവർത്തിയിലേക്ക് നയിച്ചത്. നിലവിൽ 4000ലധികം ആളുകൾക്ക് ഓക്സിജൻ സഹായം എത്തിക്കാൻ ഷാനവാസിനും സംഘത്തിനും കഴിഞ്ഞു.
Story highlights- Mumbai man sells his Rs 22 lakh SUV, helps COVID-19 patients with oxygen cylinders