വേറിട്ട താളത്തില്‍ നായാട്ടിലെ നരബലി ഗാനം

Narabali Video Song From Nayattu

മികച്ച പ്രേക്ഷക സ്വീകാര്യത നേടുന്ന ചിത്രമാണ് നായാട്ട്. കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ശ്രദ്ധ നേടുകയാണ് ചിത്രത്തിലെ ഒരു ഗാനം.

നരബലി എന്ന് പേരിട്ടിരിക്കുന്ന ഗാനമാണ് ശ്രദ്ധ നേടുന്നത്. തികച്ചും വ്യത്യസ്തമായ താളമാണ് ഗാനത്തിന്റെ പ്രധാന കര്‍ഷണം. റാപ്പര്‍ വേടന്‍ ആണ് ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും ഗാനം ആലപിച്ചിരിക്കുന്നതും. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു.

Read more: ട്രാക്കിലേക്ക് വീണ കുഞ്ഞും തളർന്നുവീണ ആ അമ്മയും കാഴ്ചയില്ലാത്തവർ- രക്ഷകന് ആദരവ് ഒരുക്കി റെയിൽവേ; വിഡിയോ

മാര്‍ട്ടിന്‍ പ്രക്കാട്ട് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനി, മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിം എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മാണം. രഞ്ജിത്, പിഎം ശശിധരന്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവരാണ് നിര്‍മാതാക്കള്‍. ഷാഹി കബീര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Story highlights: Narabali Video Song From Nayattu