സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, തൃശ്ശൂര്‍ പൂരത്തിന് പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല; നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു

Night curfew in Kerala

കേരളത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി. നാളെ മുതല്‍ കേരളത്തില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാത്രി ഒന്‍പത് മണി മുതല്‍ പിറ്റേദിവസം രാവിലെ അഞ്ച് മണി വരെയാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചരിക്കുന്നത്. രണ്ട് ആഴ്ചത്തേയ്ക്കാണ് രാത്രികാല കര്‍ഫ്യൂ.

വര്‍ക്ക് ഫ്രം ഹോം നടപ്പാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാളുകള്‍, തിയേറ്ററുകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ക്ക് ഏഴ് മണി വരെയാണ് പ്രവര്‍ത്തനാനുമതി. നാളെ മുതല്‍ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. മാസ്‌ക്, സാമൂഹിക അകലം തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Read more: സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയ സി സി ടി വി ദൃശ്യത്തിലെ താരങ്ങൾ ദേ, ഇവിടുണ്ട്- വിഡിയോ

അതേസമയം തൃശ്ശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താനും തീരുമാനിച്ചു. പൊതുജനങ്ങള്‍ക്ക് പൂരത്തിന് പ്രവേശനമില്ല. ആഘോഷങ്ങളില്ലാതെയായിരിക്കും ഇത്തവണയും പൂരം. പൂരപ്പറമ്പില്‍ സംഘാടകര്‍ക്ക് മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

Story highlights: Night curfew in Kerala