മികച്ച ചിത്രത്തിനുള്ള ഓസ്‌കര്‍ പുരസ്കാരം ‘നൊമാഡ്‌ലാന്‍ഡ്’ ന്
93-ാമത് അക്കാദമി അവാര്‍ഡ് പ്രഖ്യാപിച്ചു. ‘നൊമാഡ്‌ലാന്‍ഡ്’ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ സംവിധായിക ക്ലോഈ ഷൗ മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും സ്വന്തമാക്കി. മികച്ച സംവിധാനത്തിനുള്ള പുരസ്കാരം നേടുന്ന ആദ്യ ഏഷ്യന്‍ വംശജകൂടിയാണ് ക്ലോഈ ഷൗ.
ജെസീക്ക ബ്രൂഡര്‍ എഴുതിയ ‘നൊമാഡ്ലാന്‍ഡ്: സര്‍വൈവിങ് അമേരിക്ക ഇന്‍ ദി ട്വന്റ്റി-ഫേഴ്സ്റ്റ് സെഞ്ച്വറി’ എന്ന പുസ്തകത്തെ ആദാരമാക്കി ഒരുക്കിയ ചിത്രമാണ് നൊമാഡ്‌ലാന്‍ഡ്. പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നേര്‍സാക്ഷ്യമാണ് ഈ ചിത്രം. നൊമാഡ്‌ലാന്‍ഡിലെ അഭിനയത്തിന് ഫ്രാന്‍സെസ് മെക്‌ഡൊര്‍മാന്‍ഡ് മികച്ച നടിക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.
ലോകം കൊവിഡ് 19 എന്ന മഹാമാരിയില്‍ നിന്നും മുക്തി നേടിയിട്ടില്ലെങ്കിലും കഴിഞ്ഞ ഒരു വര്‍ഷം മികവുപുലര്‍ത്തിയ ചിത്രങ്ങള്‍ ഏറെയാണ്. ഓസ്‌കര്‍ പുരസ്‌കാരത്തിനായി മത്സരിച്ച ചിത്രങ്ങളും നിരവധി. 93-ാമത്തെ അക്കാദമി അവാര്‍ഡാണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
രണ്ട് ഇടങ്ങളിലായിട്ടായിരുന്നു ഇത്തവണ അവാര്‍ഡ് പ്രഖ്യാപനം. പരമ്പരാഗത വേദിയായ ഡോള്‍ബി തിയേറ്ററുകളില്‍ ചടങ്ങുകള്‍ ഉണ്ടെങ്കിലും ലോസ് ഏഞ്ചല്‍സിലെ പ്രധാന റെയില്‍വേ സ്‌റ്റേഷനായ യൂണിയന്‍ സ്‌റ്റേഷന്‍ ആണ് മുഖ്യവേദി. സാമൂഹിക അകലം അടക്കമുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചടങ്ങ്.
Story highlights: Oscars 2021 Nomadland Wins Best Film